“മുരളിയും ഞാനും തമ്മില്‍ ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു,എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മുരളിക്ക് താന്‍ ശത്രുവായി ! ” മമ്മൂട്ടി പറയുന്നു.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുമൊന്നിച്ച് നിരവധി അതുല്ല്യ കലാകാരന്‍മാര്‍ സ്ക്രീന്‍ സ്പെയിസ് ഷെയര്‍ ചെയ്തിട്ടുണ്ട്. അതില്‍ ഏവര്‍ക്കും ഏറെ ഇഷ്ടപ്പെട്ട കോംപിനേഷനുകളില്‍ ഒന്നാണ് അന്തരിച്ചുപോയ പ്രശസ്ത നടന്‍ മുരളിയും ഒരുമിച്ചുള്ളത്. ഇവര്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന വളരെ ഇമോഷണല്‍ ആയ കൊടുക്കല്‍ വാങ്ങലുകള്‍ അഭിനയത്തിലെ ഏറ്റവും ഭംഗിയുള്ള മുഹൂര്‍ത്തങ്ങള്‍ കാഴ്ച്ചക്കാര്‍ക്ക് സമ്മാനിക്കുന്നവയാണ്. ഇതേക്കുറിച്ച് മമ്മൂട്ടി തന്നെ പ്രശസ്ത സംവിധായകന്‍ രഞ്ജിത്തുമായി നടത്തിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.    

താനും മുരളിയും ഒന്നിച്ച് അഭിനയിക്കുന്ന സിനിമകള്‍  ശ്രദ്ധിച്ചാല്‍ അറിയാം തങ്ങള്‍ക്കിടയില്‍  ശക്തമായ ഒരു ഇമോഷണല്‍ ലോക്കുണ്ടാകുമെന്ന് മമ്മൂട്ടി പറയുന്നു. സുഹൃത്തുക്കളായാലും ശത്രുക്കളായാലും ആ  ഇമോഷണല്‍ ലോക്ക് ഉണ്ടായിരിക്കും. അമരത്തിലായാലും ഇന്‍സ്പെക്ടര്‍ ബല്‍റാമിലായാലും അത് കാണാന്‍ കഴിയും. അത്തരത്തില്‍ വളരെ  വികാരപരമായി അടുത്ത ആള്‍ക്കാരാണ് തങ്ങളെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മുരളിക്ക് താന്‍ ശത്രുവായി. എന്ത് ചെയ്തിട്ടാണെന്ന് ഇതുവരെ അറിയില്ല. അദ്ദേഹം പിണങ്ങി അകന്നകന്ന് പോയി. തനിക്ക് അത് ഭയങ്കര മിസ്സിങ് ആയിപ്പോയെന്ന് മമ്മൂട്ടി പറയുന്നു.

എന്തിനായിരുന്നു അത്തരം ഒരു പിണക്കം എന്ന് അറിയാന്‍ കഴിയാത്തതിൻ്റെ ഒരു വ്യഥ ഇപ്പോഴുമുണ്ട്. എന്തായിരുന്നു ആ വിരോധത്തിന് കാരണം, അറിയില്ല. തനിക്ക് ആദ്യത്തെ നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ടിവിക്കാര്‍ മുരളിയുടെ അടുത്ത് ചെന്നു. അപ്പോള്‍ മുരളി പറഞ്ഞത് മലയാളത്തിന്റെ ക്ലൗസ്‌കിന്‍സ്‌കിയാണ് മമ്മൂട്ടി എന്നാണ്, അദ്ദേഹം ഓര്‍ക്കുന്നു. മുരളിക്ക് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും അദ്ദേഹത്തെ കൊണ്ട് സിനിമയില്‍ ചെയ്യിപ്പിച്ചിട്ടുള്ളതായി മമ്മൂട്ടി പറയുന്നു. മുരളി ഒരു ഗ്രേറ്റ് ആക്ടറാണ് മുരളിയുടെ ആ അകല്‍ച്ചയ്ക്ക് മറ്റെന്തെങ്കിലും  കാരണങ്ങളുണ്ടാകാം. പക്ഷേ തന്‍റെ അറിവില്‍ അങ്ങനെ ഒരു കാരണം ഇല്ല.  താന്‍  എന്തെങ്കിലും ചെയ്തു എന്ന് മുരളിക്ക് അഭിപ്രായം ഉണ്ടാവില്ല. പക്ഷേ  പെട്ടെന്ന് അകന്നുപോയി. അത്തരത്തില്‍ ഒത്തിരിപ്പേര്‍ നമ്മളില്‍ നിന്ന് അകന്ന് പോയിട്ടുണ്ടെന്നും മമ്മൂട്ടി വൈകാരികമായി പറയുന്നു.

Leave a Reply

Your email address will not be published.