‘മലയാള സിനിമയിലെ ഇനിയും കണ്ടെത്താതെ പോയ നടനാണ് അദ്ദേഹം’ പൃഥ്വിരാജ്

മലയളത്തിൻ്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് നായകനായെത്തുന്ന ‘കുരുതി’ ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമില്‍ റിലീസിന് തയാറെടുക്കുകയാണ്. ഈ ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഒരു വേഷമാണ് നടന്‍ മാമൂക്കോയ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി തൻ്റെ മനസില്‍ ആദ്യം തോന്നിയത് മാമൂക്കോയയെ ആയിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നു. ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് അനീഷ് പള്ള്യാലും മാമൂക്കോയയെ കുറിച്ച് തന്നെയാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ഈ ചിത്രം തുടങ്ങുന്നതിന് മുൻപ് മാമൂക്കോയയുടെ കാര്യത്തില്‍ തനിക്ക് ഭയം ഉണ്ടായിരുന്നെന്ന് പൃഥ്വിരാജ് പറയുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസിനെ ആണ് ആദ്യം വിവരം അറിയിച്ചത്. തനിക്കിതില്‍ ചെറിയ പേടി മാമൂക്കോയയെക്കുറിച്ചാണെന്ന് പറയുകയുണ്ടായി. കാരണം ഇത്രയും ഫാസ്റ്റ് ഫെയ്‌സ് ആയി ഷൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ക്ഷീണം വരുമോ, വയ്യായ്ക വരുമോ എന്നൊക്കെ ആയിരുന്നു ചിന്ത. എന്നാല്‍ താന്‍ ഞെട്ടിപ്പോയെന്ന് പൃഥ്വി പറയുന്നു. മാമൂക്കോയ വളരെ ഷാര്‍പ് ആയിരുന്നെന്ന് പൃഥ്വി കൂട്ടിച്ചേര്‍ത്തു. 

അദ്ദേഹത്തിൻ്റെ പ്രയമെന്താണെന്ന് തനിക്ക് കൃത്യമായി അറിയില്ല, ഏകദേശം 75ന് മുകളിലേക്ക് പോകില്ല. എന്നിട്ടും മാമൂക്കോയ ഒരു ഡയലോഗ് മറന്നു പോകുന്നത് താന്‍ കണ്ടിട്ടില്ലന്നു പൃഥ്വി ഓര്‍ക്കുന്നു. ഒരു ആക്ഷന്‍ കണ്ടിന്യൂവിറ്റി തെറ്റിക്കുന്ന ഒരു അനുഭവം ഇല്ല. ഒരു ദിവസം പോലും ക്ഷീണമുണ്ട് നേരത്തെ പോകാമോ എന്ന് ചോദിച്ചിട്ടില്ല.

ചിത്രത്തിന്‍റെ ക്ലൈമാക്‌സില്‍ എന്തൊക്കെയാണ് അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചത്. മാമൂക്കോയയുടെ മുഖത്ത് തനിക്ക് കാണാന്‍ കഴിഞ്ഞത്, ആദ്യമായാണ് ഇങ്ങനെ ഒരു വേഷം കിട്ടിയത് ഇത് ഞാന്‍ പൊളിക്കും എന്ന ഭാവമാണ്. എന്നാല്‍ താന്‍ ഇടയ്ക്കിടെ പോയി പറയും വേണമെങ്കില്‍ ജീപ്പ് അറേഞ്ച് ചെയ്യാം. കാരവാനില്‍ പോയി ഇരുന്നോളൂ എന്നൊക്കെ. ഏയ് വേണ്ട ഇവിടെ ഇരുന്നോളാം. കാരവാനിലൊന്നും പോകാറില്ല എന്നാണ് മാമൂക്കോയ പറഞ്ഞത്. ഈ സിനിമ കഴിഞ്ഞപ്പോള്‍ തനിക്ക് തോന്നിയത് ഇത്രയും സിനിമ ചെയ്തിട്ടും കണ്ടെത്താന്‍ കഴിയാതെ നില്‍ക്കുന്ന ഒരു നടനാണ് മാമൂക്കോയ എന്ന് പൃഥ്വി പറയുന്നു.

Leave a Reply

Your email address will not be published.