മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് റോഷന് മാത്യു. അദ്ദേഹം
വീണ്ടും ബോളിവുഡില്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഡാര്ലിംഗ്സ്’. ജസ്മീത് കെ റീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ യുവാക്കളുടെ ഹരമായ ആലിയ ഭട്ടാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസ്സം ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ച വിവരം റോഷന് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കുകയുണ്ടായി. തനിക്ക് ലഭിച്ച ഏറ്റവും വലിയ ഒരു അവസരമായിരുന്നു ഈ ചിത്രം എന്നായിരുന്നു റോഷന് ആലിയ ഭട്ടിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

‘നന്ദി ഡാര്‍ലിങ്സ്. അലിയ ഭട്ടിനും ഷെഫയില് ഷായ്ക്കും വിജയ് വര്‍മയ്ക്കും സ്നേഹം നിറഞ്ഞ ആലിംഗനം. നിങ്ങളോടൊപ്പം ഒരു സിനിമയില്‍ പ്രവൃത്തിക്കാന്‍ കഴിഞ്ഞതും, നിങ്ങളുടെ അഭിനയം നേരില്‍ കാണാന്‍ കഴിഞ്ഞതും വളരെ മികച്ച ഒരു അവസരമാണ്’ എന്നതായിരുന്നു റോഷന് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ആരെയും നിരാശപ്പെടുത്തിയില്ല എന്ന് പ്രതീക്ഷിക്കുന്നു എന്ന് എഴുതി ചേര്‍ത്തുകൊണ്ട് സംവിധായകനെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും റോഷന് ഈ ചിത്രം ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മൂത്തോന്, ചോക്ക്ഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോഷന് മാത്യു ബോളീവുഡില്‍ അഭിനയിക്കുന്ന തന്റെ മൂന്നാമത്തെ ചിത്രമാണ് ഡാര്‍ലിങ്. ജസ്മീത് കെ റീന്‍ ആണ് ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ഷാരൂഖ് ഖാൻ്റെ ഭാര്യ ഗൗരി ഖാനും അലിയ ഭട്ടും ഗൗരവ് വര്‍മയും ഒരുമിച്ച് ചേര്‍ന്നാണ്. റോഷന് മാത്യുവിന് ഒപ്പം ആലിയ ഭട്ട്, ഷെഫയില് ഷ, വിജയ് വര്‍മ എന്നിവരും ഇതില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അനില്‍ മേഹ്തയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.