നാട്ടുകാരിൽ നിന്നും ആ ചോദ്യം ഞാന്‍ ഇപ്പോള്‍ കേള്‍ക്കാറില്ല, അവര്‍ക്ക് മടുത്തിട്ടുണ്ടാകും; അനുശ്രീ

റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തെത്തിയ തനി നാട്ടിന്‍പുറത്തുകാരിയായ അഭിനയേത്രി ആണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഇവര്‍ ഇന്ന്  മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികനടിമാരില്‍ ഒരാളാണ്. സിനിമയില്‍ എത്തി വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഇന്നും അവിവാഹിതയായി തുടരുന്ന ഇവര്‍  കല്യാണം കഴിക്കുന്നില്ലേ? എന്ന നാട്ടുകാരുടെ പതിവ് ചോദ്യം അവസാനിച്ചെന്നും താന്‍ സിനിമയിലായത് കൊണ്ട് ഇനി വിവാഹം ചെയ്യില്ല എന്ന് അവര്‍ വിധി എഴുതി കാണുമെന്നും അതിനാലാവും നാട്ടിന്‍ പുറത്തെ ക്ലീഷേ ചോദ്യം തന്നില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്നും അടുത്തിടെ പറയുകയുണ്ടായി. കൂടാതെ തന്നെ വിവാഹം കഴിക്കാന്‍  ആഗ്രഹം പ്രകടിപ്പിച്ച ഒരു  ആരാധകനെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ അനുശ്രീ പറഞ്ഞിരുന്നു.

കല്യാണം കഴിക്കണം എന്ന് പറഞ്ഞു വരുന്ന ഫാന്‍സ്‌ ധാരാളം ഉണ്ട്. ആ വ്യക്തിയുടെ പേര് അറിയില്ല. ഒരു ദിവസം വലിയ ഒരു കത്ത് വരുകയുണ്ടായി. തനിക്ക്  ഒരു ദിവസം പോലും അനുശ്രീ കാരണം ഉറക്കമില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു ആ കത്ത്. ‘വില്‍ യു മാരി മീ’ എന്നൊക്കെ അതില്‍ എഴുതിയിരുന്നു. തനിക്ക് അതൊക്കെ കണ്ടപ്പോള്‍  ചിരിയാണ് വന്നതെന്ന് അനുശ്രീ പറയുന്നു. പാവം ആളുകള്‍ ആണ് വലിയ ഫാമിലി ഒന്നുമല്ല. എന്നാലും ഞാന്‍ പൊന്ന് പോലെ നോക്കിക്കോളാം എന്നൊക്കെ ആയിരുന്നു ആ കത്തിലെ ഉള്ളടക്കം എന്ന് അനുശ്രീ ഓര്‍ക്കുന്നു.

രണ്ടു മണിക്കൂര്‍ തന്നെ നേരിട്ട് കണ്ടാല്‍ തീരാവുന്നതെയുള്ളൂ ആ ഇഷ്ടമെന്ന് അനുശ്രീ തമാശരൂപേണ ആ കത്തിനെക്കുറിച്ച് പറയുന്നു. അതുപോലെ തന്നെ നാട്ടുകാരൊന്നും താന്‍ വിവാഹം ചെയ്യുന്നില്ലേ? എന്ന് ഇപ്പോള്‍ ചോദിക്കാറില്ല. സിനിമയില്‍ ആയതുകൊണ്ട് കല്യാണം കഴിക്കുന്നില്ല എന്ന്  പലരും വിധിയെഴുതിക്കാണുമെന്ന് അനുശ്രീ പറയുന്നു. നാട്ടിന്‍ പുറത്തെ സ്ഥിരം ഒരു ചോദ്യമാണല്ലോ വിവാഹം കഴിക്കുന്നില്ലേ, എന്നത്. അത് ഇപ്പോള്‍ താന്‍ അങ്ങനെ കേള്‍ക്കാറില്ല എന്നും അവര്‍ പറയുകയുണ്ടായി.

Leave a Reply

Your email address will not be published.