മലയാളത്തിലെ സൂപ്പര്‍ തിരക്കധാകൃത്തുകള് എന്ന വിശേഷണത്തിന് അര്‍ഹരാണ് ബോബിയും സഞ്ജയ് യും. തങ്ങളുടെ തിരക്കഥകള്‍ വെറുതെ സിനിമാറ്റിക്കാവാതെ ജീവിതവുമായി ബന്ധപ്പെടുത്തി എഴുതുന്ന ശൈലി ആണ് ഈ ഇരട്ട തിരക്കഥാകൃത്തുക്കള്‍ക്ക് ഉള്ളത്. തിരക്കഥയില്‍ ഏറ്റവും നന്നായി ഡയലോഗ് കാണാതെ പഠിച്ച് അവതരിപ്പിക്കുന്ന കാര്യത്തില്‍ മൂന്ന് പേരുടെ പേരുകളാണ് ആദ്യം എടുത്തു പറയാന്‍ ആഗ്രഹിക്കുന്നതെന്നും അതില്‍ ഒരു നടൻ്റെ അഭിനയ പ്രകടനമാണ് ഇതുവരെയുള്ള തങ്ങളുടെ സിനിമാ ജീവിതത്തില്‍ ഏറെ ഞെട്ടിച്ചു കളഞ്ഞതെന്നും സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് തിരക്കഥാകൃത്ത് ബോബി പറയുകയുണ്ടായി.

തങ്ങളുടെ സിനിമാ ജീവിതത്തില്‍ ഞെട്ടിച്ച ഒരു അഭിനയ പ്രകടനമുണ്ട് അത് നെടുമുടി വേണുവിൻ്റെതാണെന്ന് അദ്ദേഹം പറയുന്നു. നിര്‍ണായകം എന്ന സിനിമയുടെ അവസാനം നെടുമുടി വേണു പറയേണ്ട ഒരു ലെങ്ത്തി ഡയലോഗുണ്ട്. അത്തരം ഒരു ഡയലോഗ് കാണാതെ പഠിച്ചു പറയുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു സെറ്റില്‍ നിന്ന് അടുത്ത സെറ്റിലേക്ക് പോകാന്‍ ധൃതി കാണിക്കാറുള്ള നടന്മാര് ഒന്നും തന്നെ അത്രയും ടൈം ഒരു സീനിനു വേണ്ടി ചെലവഴിക്കില്ല. ആ സീന്‍ ചെയ്യുന്നതിന് മുന്‍പ് നെടുമുടി വേണുവിന്റെ അസ്വസ്ഥത തങ്ങള്‍ നേരില്‍ കണ്ടതായും ബോബി ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ എഴുതി വച്ചിരുന്ന സംഭാഷണം പറഞ്ഞു കൊണ്ട് അദ്ദേഹം അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. അത് എത്രത്തോളം മികവോടെ ചെയ്യാം എന്ന് മാത്രമായിരുന്നു അപ്പോള്‍ അദ്ദേഹത്തിൻ്റെ മനസ്സില്‍. ഡയലോഗ് കാണാതെ പഠിക്കുന്ന കാര്യത്തില്‍ തങ്ങളെ ഞെട്ടിച്ച മൂന്നു വ്യക്തികളാണ് മോഹന്‍ലാല്‍, നെടുമുടി വേണു, പാര്‍വതി എന്നിവര്‍. ഒരു സീനിൻ്റെ പെര്ഫക്ഷന് എന്ന് പറയുന്നത് അത് കടലാസ്സില്‍ എഴുതി വച്ചത് കൊണ്ടോ നന്നായി ചിത്രീകരിച്ചത് കൊണ്ടോ സംഭവിക്കുന്നില്ല. അഭിനയിക്കുന്ന ആളുടെ സ്കില്‍ ആണ് ഏറ്റവും പ്രധാനമെന്നും ബോബി കൂട്ടിച്ചേര്‍ത്തു.