മമ്മൂട്ടിയുടെ ജീവിതം സിനിമയാകുന്നു ? ആകാംശയോടെ കാത്തിരിക്കുന്ന ആ വാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥ

ഏവരും ആകാംശയോടെ കാത്തിരിക്കുന്ന ആ വാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥ തിരയുകയാണ് ഇന്ന് എല്ലാ മാധ്യമങ്ങളും.50 വര്‍ഷങ്ങള്‍ അഭ്രപാളിയില്‍ പൂര്‍ത്തിയാക്കുന്ന മലയളത്തിൻ്റെ മഹാ നടന്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ ജീവിതം വെള്ളിത്തിരയില്‍ ഉടന്‍ എത്തുമെന്ന് പല വാര്‍ത്തകളും പല കോണില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആദ്യമായി അത്തരം ഒരു സാധ്യത മുന്നോട്ട് വച്ചിരിക്കുകയാണ് ഒരു യുവ സംവിധായകന്‍. മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് സംവിധായകന്‍ ജൂഡ് ആൻ്റണി ജോസഫ് പറയുന്നു. മമ്മൂക്ക സമ്മതിച്ചാല്‍ ഉറപ്പായും ആ സിനിമയുമായി മുന്നോട്ടു പോകാനാണ് തന്‍റെ തീരുമാനം. നിവിന്‍ പോളിയാവും മമ്മൂക്കയായി സ്ക്രീന്‍ എത്തുക. ജൂഡ് പറയുന്നു. ഒരു സിനിമാ മാ​ഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജൂഡിന്‍റെ ഈ പ്രതികരണം.

മമ്മൂക്ക സമ്മതിച്ചാല്‍ തങ്ങള്‍ റെഡിയാണ്. നിവിന്‍ ഒരു കട്ട മമ്മൂട്ടി  ഫാനാണ്. പഠിച്ചിരുന്ന കാലത്ത് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗമായിരുന്നു. നിവിനാണ് തന്നോട് മമ്മൂക്കയുടെ ആത്മകഥയായ ‘ചമയങ്ങളില്ലാതെ’ വായിക്കാന്‍ പറയുന്നതും അതൊരു സിനിമയാക്കിയാലോ എന്ന് ആദ്യമായി ചോദിക്കുന്നതും. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ താന്‍ അത് ഷോര്‍ട്ട് ഫിലിം ആക്കിയപ്പോള്‍ കൂടെ നിന്നതും നിവിനാണ്. അച്ഛൻ്റെ വേഷം മകന്‍ അഭിനയിക്കുന്നതിനേക്കാള്‍ മറ്റൊരു അഭിനേതാവ് അഭിനയിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതാണ് നിവിനെ കൊണ്ട് തന്നെ ചെയ്യിക്കാന്‍ തീരുമാനിച്ചതെന്നും ജൂഡ് ആന്റണി പറയുന്നു.

സിനിമയിലെ അര്‍ദ്ധ ശതകം ആഘോഷിക്കുന്ന മമ്മൂട്ടിക്കു മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. 1971ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. പിന്നീട് ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിക്കുന്നത്.

Leave a Reply

Your email address will not be published.