മമ്മൂട്ടിയുടെ അഭിനയ ജീവിതം അരനൂറ്റാണ്ട് പൂര്‍ത്തിയായ ഈ സാഹചര്യത്തില്‍ പ്രിയ പത്നി സുല്‍ഫത്തിന് പറയാനുള്ളത് !

മമ്മൂട്ടിയുടെ അഭിനയ ജീവിതം അരനൂറ്റാണ്ട് പൂര്‍ത്തിയായ ഈ സാഹചര്യത്തില്‍ നിരവധി പേര്‍ ആശംസകളുമായി എത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് സഹധര്‍മിണിയായ സുല്‍ഫത്ത് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുള്ളത്. 

അഭിമുഖങ്ങളില്‍ പോലും പൊതുവേ സുല്‍ഫി പങ്കെടുക്കാറില്ല. എന്നാല്‍ വിവാഹം കഴിഞ്ഞ് ആദ്യമായി മമ്മൂട്ടിയ്‌ക്കൊപ്പം സുല്‍ഫത്ത് നല്‍കിയ അഭിമുഖം വീണ്ടും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരികയുണ്ടായി.

രാവിലെ ഓഫീസില്‍ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച്‌ എത്തുന്ന പോലെയുള്ള ഒരു ജീവിതം ആയിരുന്നെങ്കില്‍ എന്ന് സുലു ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതായി മമ്മൂട്ടി പറയുന്നു. ഭര്‍ത്താവിനെ കാണാന്‍ കിട്ടാത്തതില്‍ ഏതൊരു ഭാര്യയ്ക്കും വിഷമം ഉണ്ടാകും. എത്ര തിരക്കായാലും ആഴ്ചയില്‍ ഒരിക്കല്‍ വീട്ടില്‍ താന്‍ എത്താറുണ്ട്. എവിടെ ആണെങ്കിലും ഗുഡ്‌നൈറ്റ് കോളും വേക്ക് അപ് കോളും പതിവായി ചെയ്യാറുണ്ട്.

മമ്മൂട്ടിയെ മദ്രാസില്‍ നിന്നും, തിരുവനന്തപുരത്ത് നിന്നുമൊക്കെ നിരവധി ആരാധകര്‍ വിളിക്കാറുണ്ട്. കൊച്ചിയില്‍ നിന്ന് ഒരിക്കല്‍ ഒരു ആരാധിക വിളിച്ചു. വളരെ ലളിതമായൊരു ആഗ്രഹം പറഞ്ഞു. മമ്മൂട്ടിയോടൊപ്പം കുറച്ച്‌ സമയം ചെലവഴിക്കണം എന്നതായിരുന്നു ആവശ്യം. പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട്, തന്നെ വിളിക്കരുതെന്ന്. മമ്മൂട്ടി വളരെ പരുക്കന്‍ സ്വരത്തില്‍ അവരോട് മറുപടി പറഞ്ഞുവത്രെ. എന്നാല്‍ സുലു ഇതൊക്കെ കേട്ട് ചിരിക്കുക മാത്രമാണ് ചെയ്തതെന്ന് മമ്മൂട്ടി പറയുന്നു. 

ഇടയ്ക്ക് മമ്മൂട്ടിയുടെ ചില ആരാധികമാര്‍ സുലുവിനെ വിളിച്ച്‌ ഭീഷണിപ്പെടുത്താറുണ്ടെന് അവര്‍ പറയുന്നു. എന്താടീ അയാളെ അവിടെ പിടിച്ച്‌ വച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ട് തന്നാല്‍ എന്താ? എന്ന രീതിയിലൊക്കെ ചോദ്യം ഉണ്ടാകാറുണ്ട്. അതൊക്കെ സിനിമയുടെ ഭാഗമായി കണ്ട് ഒഴിവാക്കാറാണ് പതിവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

തങ്ങള്‍ ഒരുമിച്ചിരുന്നാണ് എല്ലായിപ്പോഴും സിനിമ കാണാറുള്ളത്. സുലു ഒറ്റയ്ക്ക് സിനിമയ്ക്ക് പോകുന്ന പതിവില്ലന്നും മമ്മൂട്ടി പറയുകയുണ്ടായി.

Leave a Reply

Your email address will not be published.