പ്രിയപ്പെട്ടവനെ പിരിഞ്ഞിരിക്കുന്ന വേദനയില്‍ കാജള്‍ അഗര്‍വാള്‍ ! ദുല്‍ഖര്‍ സല്‍മാന് അഭിനയിക്കുന്ന ഹേയ് സിനാമികയിൽ നായിക കാജൾ അഗർവാളാണ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജള്‍ അഗര്‍വാള്‍. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഇതിനോടകം അഭിനയിച്ചിട്ടുള്ള കാജള്‍ യുവാക്കളുടെ ഹരമാണ്. ഏത് നാട്ടുകാര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു മുഖ ചാരുത ഉള്ള ഈ നായിക നടി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഒരു വലിയ  ആരാധകവൃന്തം തന്നെ സ്വന്തമായുള്ള ഇവരുടെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. ഗൗതം കിച്‌ലു ആയിരുന്നു വരന്‍.

സുദീര്‍ഘമായ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. വിവാഹം കഴിഞ്ഞതിന്  ശേഷം ലോക് ഡൗണ് നിലവില്‍ വന്നതിനാല്‍ കൂടുതല്‍ സമയവും ഇവര്‍ ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ തിരക്കുകളില്‍ പെടാതെ തന്നെ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ഒരുപാട് സമയം ചെലവഴിക്കാന്‍ കാജളിന് കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ എല്ലാം ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്‍റെ ഭര്‍ത്താവിനെ  പിരിഞ്ഞു നില്‍ക്കുന്ന വിഷമം പങ്കുവെയ്ക്കുകയാണ് താരം. ഉമ എന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലാണ് കാജള്‍ ഇപ്പോള്‍.

ഒരുമിച്ചുള്ള ചില നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് മനോഹരമായ ഒരു
വീഡിയോ കഴിഞ്ഞ ദിവസം കാജള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരുന്നു. അതിനു താഴെയായി വൈകാതെ ഈ നിമിഷങ്ങളൊക്കെ നമുക്ക് തിരികെ കൊണ്ട് വരണം എന്ന കുറിപ്പും ഇതോടൊപ്പം ഇവര്‍ ചേര്‍ക്കുകയുണ്ടായി.  

വിവാഹത്തിനും മാള്‍ഡിവൈസിലെ ഹണിമൂണിനും മറ്റ് അവധി ആഘോഷത്തിനും ഇടയില്‍ എടുത്ത 27 ഫോട്ടോകളാണ് കാജള്‍ വീഡിയോയില്‍ ഉല്‍പ്പെടുത്തിയിരിയ്ക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന് അഭിനയിക്കുന്ന ഹേയ് സിനാമിക, ചിരജ്ജീവിയ്‌ക്കൊപ്പം അഭിനയിക്കുന്ന ആചാര്യ തുടങ്ങിയവയാണ് കാജള്‍ അഗര്‍വാളിൻ്റെ പുതിയ ചിത്രങ്ങള്‍. കമല്‍ ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 യിലും കാജള്‍ ആണ് നായിക.

Leave a Reply

Your email address will not be published.