വെള്ളിത്തിരയിലെത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് മലയാളത്തിൻ്റെ മഹാനടന് മമ്മൂട്ടി. ഇപ്പൊഴും അഭിനയത്തെ ഒരു അത്ഭുതമായി കാണുന്ന അദ്ദേഹം തനിതാന് ഇപ്പൊഴും അഭിനയത്തോട് വല്ലാത്ത ആര്‍ത്തിയുള്ള താരമാണെന്ന് തുറന്നു പറയാറുണ്ട്. മലയാളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മിക്ക ഭാഷകളിലും അദ്ദേഹം തന്റെ തൻ്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാക്കിയിട്ടുണ്ട്. ഇന്നു രാജ്യത്തെ ഏറ്റവും മികച്ച 10 നടന്മാരില് ഒരാളാണ് മമ്മൂട്ടി സിനിമാ ലോകത്തെ ഒട്ടുമിക്ക അംഗീകാരങ്ങളും അഭിനയകലക്കുള്ള പട്ടങ്ങളും പല ആവൃത്തി സ്വന്തമാക്കാന്‍ ആദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളത് അതുകൊണ്ട് തന്നെയാണ്. അപ്പോര്വം ചിലര്‍ക്ക് മാത്രം കഴിയുന്ന സൌഭാഗ്യം ആണത്. മമ്മൂട്ടിക്ക് അഭിനയത്തോടുള്ള ഭ്രമം എത്ര തീവ്രമാണെന്ന് വ്യക്തമാക്കുന്നതാണ് സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞ കാര്യം. സത്യന് അന്തിക്കാടിൻ്റെ അഭിപ്രായത്തില്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ അദ്ദേഹം പിന്നെ എല്ലായിപ്പോഴും ആ കഥാപാത്രം മികച്ചതക്കാന്‍ വേണ്ടി ആത്മാര്‍ത്ഥമായി ചിന്തിച്ച് നടക്കുന്ന വ്യക്തിയാണ്.

മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം നമ്മുടെ മനസമാധാനം കളയും. അടുത്ത സിനിമയില്‍ താങ്കളാണ് നായകന് എന്ന് ഏതെങ്കിലും സംവിധായകന് മമ്മൂട്ടിയോട് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ മര്യാദയ്ക്ക് കിടന്നു ഉറങ്ങാന്‍ പറ്റില്ല എന്നാണ് സത്യന് അന്തിക്കാട് പറയുന്നത്, അത്രത്തോളം പാഷനോട് കൂടിയാണ് മമ്മൂട്ടി ആ കഥാപാത്രത്തെ നോക്കിക്കാണുന്നത്. പാതിരാത്രിക്കൊക്കെ എവിടെ നിന്നെങ്കിലും അദ്ദേഹം ഫോണ്‍ വിളിക്കും. ആ കഥാപാത്രം അങ്ങനെ നടന്നാല്‍ എങ്ങനെയിരിക്കും? കഥാപാത്രത്തിൻ്റെ കോസ്റ്റ്യൂം എങ്ങനെയായിരിക്കണം? ഇതൊക്കെ അന്വേഷിച്ച് ആയിരിക്കും വിളിക്കുക. നമ്മള് ഒരു കഥാപാത്രത്തെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ അതിനെ കുറിച്ച് വളരെ ഗഹനമായി തന്നെ ചിന്തിക്കുന്ന ആളാണ് മമ്മൂട്ടി, എന്ന് സത്യന് അന്തിക്കാട് പറയുന്നു.