കുടുക്കിയത് പെൺകുട്ടി ; സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയതായി നാടൻ കലാകാരൻ പോലീസ് പിടിയിൽ

കൊച്ചി : സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയതായി പരാതി. നാടൻ കലാകാരനെ അറസ്റ്റ് ചെയ്തു. നായത്തോട് പതിക്കക്കുടി രതീഷ് ചന്ദ്രൻ(40) ആണ് അറസ്റ്റിലായത്. 

ഇരുചക്രവാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു രതീഷ് ചന്ദ്രൻ. സൈക്കിളിൻ്റെ  പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെ കൊണ്ടു കാറ്റടിപ്പിക്കുകയും ഇതേസമയം മൊബൈൽ ഫോൺ ക്യാമറ ഓണാക്കി വച്ച്‌ ദൃശ്യം പകർത്തുകയുമായിരുന്നു രതീഷ് ചന്ദ്രൻ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം സൈക്കിൾ ടയറിൻറെ പഞ്ചർ ഒട്ടിക്കാനെത്തിയ പെൺകുട്ടിയെ കൊണ്ടു തുടർച്ചയായി കാറ്റ് ഇയാൾ അടിപ്പിച്ചു. ഓരോ തവണയും കാറ്റ് നിറച്ച ശേഷം അത് അഴിച്ചുവിട്ട് വീണ്ടും കാറ്റടിക്കാൻ പെൺകുട്ടിയോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഈ സമയം സംശയം തോന്നി താഴെ കിടന്ന മൊബൈൽ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിക്ക് ഇക്കാര്യം വ്യക്തമായത്. ഫോൺ തട്ടിയെടുത്ത പെൺകുട്ടിയെ ഇയാൾ കാലിൽ പിടിച്ചുവീഴ്ത്തി മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ രതീഷ് ചന്ദ്രൻ ശ്രമിച്ചു. എന്നാൽ മൽപ്പിടുത്തത്തിനൊടുവിൽ ഫോൺ പെൺകുട്ടി പിടിച്ചുവാങ്ങുകയായിരുന്നു. എന്നാൽ രതീഷ് ചന്ദ്രൻ പിന്നാലെ എത്തിയതോടെ പെൺകുട്ടി ഇയാളെ ചവിട്ടിവീഴ്ത്തി മതിൽ ചാടിക്കടന്ന് ഫോൺ പിതാവിനെ ഏൽപ്പിക്കുകയായിരുന്നു. ഫോൺ പരിശോധിച്ചതോടെ നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായി കണ്ടെത്തി. തുടർന്ന് ഫോൺ പൊലീസിൽ ഏൽപ്പിക്കുകയും പരാതി നൽകുകയുമായിരുന്നു.

തുടർന്ന് കേസെടുത്ത പൊലീസ് രതീഷ് ചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ കുറേ കാലങ്ങളായി ഇത് ചെയ്തുവന്നതായി ഇയാൾ സമ്മതിച്ചു. നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയതായും ഇയാൾ പറഞ്ഞു. ഇതിൽ കൂടുതലും വിദ്യാർഥിനികളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു.തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published.