തന്‍റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രം ; നിർണായക മലയാള ചിത്രത്തെക്കുറിച്ച് സണ്ണി ലിയോണ്‍

നടി സണ്ണി ലിയോൺ അഭിനയിക്കുന്ന ‘ഷെറോ’ എന്ന മലയാള ചിത്രത്തിൻ്റെ  ഷൂട്ടിംഗ് ഈ വ്യാഴാഴ്ച  പൂർത്തിയായി. ‘കുട്ടനാടൻ മാർപ്പപ്പ’ ഫെയിം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ‘ഷെറോ’ സണ്ണിയുടെ ആദ്യ മലയാള ചിത്രമാണ്.മൂന്നാറിലും കേരളത്തിൻ്റെ  മറ്റ് ഭാഗങ്ങളിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം വളരെ അധികം ആക്ഷൻ രംഗങ്ങള്‍ കൊണ്ട് സംബന്നമാണ്. ഈ ചിത്രത്തിലെ പ്രയാസകരമായ ആക്ഷനുകള്‍ എല്ലാം  തന്നെ വളരെ തീവ്ര പരിശീലനത്തിന് ശേഷം ചിത്രീകരിച്ചതാണ്. ഇതിനായി എല്ലാ ആയോധനകലയിലെ എല്ലാ മുറകളും സണ്ണി പരിശീലിച്ചിരുന്നു.  തീവ്രമായ പരിശീലനമാണ് താരം ഇതിനായി നടത്തിയത്. 

ഇത് തന്‍റെ ജീവിതത്തിലെ വളരെ നിർണായകമായ ഒരു ഒരു ചിത്രമാണെന്ന് സണ്ണി അഭിപ്രായപ്പെട്ടു. “നമ്മെ വെല്ലുവിളിക്കുന്നതും  കൂടുതൽ ശക്തരാക്കാൻ പ്രേരിപ്പിക്കുന്നതുമായ ചില സിനിമകളുണ്ട്. ‘ഷെറോ’ തനിക്ക് അത്തരം ഒരു സിനിമയാണ്. അവര്‍ കൂട്ടിച്ചേർത്തു. ഈ ചിത്രത്തിലെ പല ആക്ഷൻ രംഗങ്ങളും വളരെ മികച്ച രീതിയില്‍ എടുത്തവയാണ്. ഒപ്പം ഭാഷ പഠിക്കാനും താന്‍ വളരെയേറെ ബുദ്ധിമുട്ടിയെന്നു സണ്ണി പറയുന്നു. ഭാഷ പഠിക്കുന്നത് തന്നെ വളരെയധികം ശ്രമകരമായിരുന്നു. കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ വച്ച് തങ്ങള്‍  ഷൂട്ട് ചെയ്ത ചിത്രമാണിത്. അതുകൊണ്ട് തന്നെ താന്‍ ചെയ്തിട്ടുള്ളതില്‍ വച്ച്  ഏറ്റവും രസകരമായ ഒരു ചിത്രമാണ് ഷെറോ.

‘ഷെറോ’ ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്, അതിൽ സണ്ണി ഇന്ത്യയിൽ വേരുകളുള്ള ഒരു അമേരിക്കൻ വംശജയായ സാറാ മൈക്ക് എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. ഒരു അവധിക്കാലത്തു നടക്കുന്ന കഥയെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രമാണിത്.

Leave a Reply

Your email address will not be published.