താന്‍ നാദിർഷയെയും സംഘത്തെയും വെറുതെ വിടില്ല; “ഈശോ” എന്ന നാദിര്‍ഷാ ചിത്രം വിവാദച്ചുഴിയില്‍. ചിത്രത്തിനും സംവിധായകനും എതിരെ പീ സീ ജോര്‍ജ് രംഗത്ത്.

നാദിർഷ സംവിധാനം നിര്‍വഹിച്ച് ജയസൂര്യ നായകനായ ‘ഈശോ’ എന്ന ചിത്രം അതിൻ്റെ പേരിനെ ചൊല്ലിയുള്ള വിവാദ ചുഴിയില്‍ പെട്ടിരിക്കുകയാണ് ഇപ്പോള്‍ . ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ തന്നെ ചിത്രത്തിന്‍റെ പേരുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങള്‍  ഉടലെടുത്തിരിന്നു. ഇപ്പോള്‍  കേരള ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പിസി ജോർജ് സിനിമയുടെ നിർമ്മാതാക്കളെ ആക്ഷേപിക്കുകയും സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ചിത്രത്തിന്‍റെ പേര് മാറ്റാത്ത പക്ഷം കാര്യങ്ങള്‍ കൂടുതല്‍ സംഗീര്‍ണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇതിന് അണിയറ പ്രവര്‍ത്തകള്‍ തയ്യാറായില്ലെങ്കിൽ താന്‍ നാദിർഷയെയും സംഘത്തെയും വെറുതെ വിടില്ല. നാദിർഷ അത്തരമൊരു നടപടി സ്വീകരിച്ചതിൽ തനിക്ക്  അതിയായ സങ്കടമുണ്ട്. ഇങ്ങനെ ഒരു തലക്കെട്ട് വച്ചുകൊണ്ട് ഒരു സിനിമാ റിലീസ് ചെയ്യാന്‍ കഴിയുമെന്ന് ആരും കരുതേണ്ടതില്ലന്നു അദ്ദേഹം പറയുന്നു. ഒരിയ്ക്കലും താന്‍ ഇത്  അനുവദിക്കില്ല, പീ സീ ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ക്രിസ്തീയ നാമമുള്ള നിഷേധാത്മക കഥാപാത്രങ്ങൾ സൃഷ്ടിച്ച് അത്തരം കഥാപാത്രങ്ങളുടെ പൊതു സ്വഭാവമായി കുരിശ് പോലെയുള്ള ചിഹ്നങ്ങൾ മാറ്റുന്നതായി അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ സമൂഹത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന ചലച്ചിത്രകാരന്മാരെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു.

സിനിമയുടെ ശീർഷകത്തിനും ടാഗ് ലൈനും എതിരെ നിരവധി ക്രിസ്ത്യൻ അസോസിയേഷനുകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതിനെത്തുടർന്ന്, സിനിമയുടെ നിർമ്മാതാക്കൾ ‘ബൈബിളിൽനിന്നല്ല’ എന്നെഴുതിയ ടാഗ് ലൈന്‍ നീക്കം ചെയ്തിരുന്നു.

പിന്നീട് വിവാദങ്ങളോട് പ്രതികരിച്ച നാദിർഷ, ഈശോ ഒരു കഥാപാത്രത്തിൻ്റെ പേര് മാത്രമാണെന്നും സിനിമ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് അര്‍ക്കെങ്കിലും തോന്നിയാല്‍ എന്ത് ശിക്ഷയും നേരിടാൻ താന്‍ തയ്യാറാണെന്നും അറിയിച്ചു.

Leave a Reply

Your email address will not be published.