ഇനീ വരാനിരിക്കുന്ന സൂര്യയുടെ 4 ചിത്രങ്ങളും ആമസോണ്‍ പ്രൈമില്‍

ഒ.ടി.ടി ഭീമനായ ആമസോൺ പ്രൈംമുമായി തമിഴ് താരം സൂര്യ നാല് സിനിമകളുടെ കരാറിൽ ഏർപ്പെടുകയുണ്ടായി. ഇവരുടെ സഹകരണത്തിൻ്റെ ഭാഗമായി, നടൻ്റെ പ്രൊഡക്ഷൻ ഹൗസിൽ നിന്നുള്ള അടുത്ത നാല് തമിഴ് സിനിമകൾ അടുത്ത നാല് മാസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള പ്രൈം വീഡിയോയിൽ നേരിട്ട് പ്രദർശിപ്പിക്കും.

ജയ് ഭീം 

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സൂര്യ, പ്രകാശ് രാജ്, റാവു രമേശ്, ലിജോമോൾ ജോസ്, രജിഷ വിജയൻ, മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു.  ജയ് ഭീം ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്, ആദിവാസി സ്ത്രീകൾക്ക് വേണ്ടി പോരാടിയ റിട്ടയേർഡ് മദ്രാസ് ഹൈക്കോടതി ജഡ്ജി കെ ചന്ദ്രുവിൻ്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. നവംബറിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി

ഉടന്‍ പിറപ്പ്

ശശികുമാർ, ജ്യോതിക, സമുദ്രക്കനി, സൂരി, കലൈയരസൻ, നിവേദിത സതീഷ്, സിദ്ധു എന്നിവർ അഭിനയിച്ച ഉടന്‍ പിറപ്പ്,  ഇറ ശരവണൻ ആണ് സംവിധാനം ചെയ്തത്. സൂര്യ-ജ്യോതിക സംയുക്തമായി നിർമ്മിക്കുന്ന ചിത്രം ഈ ഒക്ടോബറിൽ ആമസോൺ പ്രൈം വീഡിയോയിൽ എത്തും.

ഓ മൈ ഡോഗ്

സരോവ് ഷൺമുഖം സംവിധാനം ചെയ്ത ചിത്രത്തിൽ അർണവ് വിജയ്, അരുൺ വിജയ്, വിജയ് കുമാർ, മഹിമ നമ്പ്യാർ, വിനയ് റായ് എന്നിവർ അഭിനയിക്കുന്നു.  ഡിസംബറിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

രാമേ ആണ്ടലും രാവണേ ആണ്ടലും

അരിസിൽ മൂർത്തി സംവിധാനം ചെയ്യുന്ന ഒരു ആക്ഷേപഹാസ്യ കോമഡി ചിത്രമാണ് രാമേ ആണ്ടലും രാവണേ ആണ്ടലും.  രമ്യ പാണ്ഡ്യൻ, വാണി ഭോജൻ, മിഥുൻ മാണിക്കം, വടിവേൽ മുരുകൻ എന്നിവർ അഭിനയിച്ചിരിക്കുന്ന ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും.

സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യയുടെ അവസാന ചിത്രം ‘സൂരറൈ പോട്രു’ ഒ.ടി.ടി-യില്‍  റിലീസ് ചെയ്യുകയും ആമസോൺ പ്രൈം വീഡിയോയിൽ പ്രദര്‍ശിപ്പിക്കുകയും  ചെയ്തിരുന്നു.

Leave a Reply

Your email address will not be published.