വിവാഹ ശേഷം മനസ്സിലാക്കിയ ചില കാര്യങ്ങളെക്കുറിച്ച് അനു സിതാര !

താരതമ്യേന ശ്രദ്ധിക്കപ്പെടാതെ പോയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനുസിത്താര. ആദ്യ ചിത്രം അറിയപ്പെടാതെ പോയെങ്കിലും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളില്‍ തന്‍റെ കഴിവ് തെളിയിക്കാന്‍ അനുവിന് കഴിഞ്ഞിട്ടുണ്ട്.  മലയാളത്തിൻ്റെ ഏറ്റവും സൌന്ദര്യം ഉള്ള താരമായി ഉണ്ണി മുകുന്ദന്‍ തിരഞ്ഞെടുത്തത്  അനുസിത്താരയെ ആയിരുന്നു. ഒരു ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ ആണ് ആനു ആണ് വിവാഹം കഴിച്ചത്. 


2015-ലായിരുന്നു ഇവരുടെ വിവാഹം. ഇത് ഒരു പ്രണയ വിവാഹം ആയിരുന്നു. ഒരു വീട്ടമ്മയായി ഒതുങ്ങേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് കൈപിടിച്ചു കൊണ്ട് വന്നത് വിഷ്ണുവാണെന്ന് അനുസിത്താര പലപ്പോഴും പറഞ്ഞിട്ടുണ്ട്. തൻ്റെ വിവാഹ ജീവിതത്തെക്കുറിച്ച്‌ അനു  ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷം ആയി. വിവാഹത്തിന് മുന്‍പ് എന്തു കാര്യത്തിനും മാതാ പിതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിവാഹ ശേഷം എല്ലാം നമ്മള്‍ തന്നെ നോക്കണമെന്ന് അനു പറയുന്നു. അതുകൊണ്ട് തന്നെ വിവാഹശേഷം കുറേ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. നല്ലൊരു ഫോട്ടോഗ്രാഫര്‍ ആയ വിഷ്ണു തന്നെയാണ് തന്‍റെ മിക്ക ചിത്രങ്ങളും എടുക്കുന്നത്. പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് ഭര്‍ത്താവ് വിഷ്ണു തന്നോട് ഇഷ്ടം പറയുന്നത്.   എന്നാല്‍ താന്‍ തിരിച്ച്‌ യെസ് പറയുന്നത്  ഡിഗ്രി ഫൈനല്‍ ഇയറില്‍ എത്തിയപ്പോഴാണ്. ഫൈനല്‍ ഇയര്‍ കഴിയാറായപ്പോഴേക്കും തങ്ങളുടെ വിവാഹവും  കഴിഞ്ഞു. 

ഒരുപക്ഷേ വിവാഹശേഷം  നായികയായി എത്തിയ അപൂര്‍വം നടിമാരില്‍ ഒരാളാണ് അനു സിത്താര. ഇന്ന് മലയാളത്തിലെ ലക്ഷണമൊത്ത നായികമാരില്‍ മുന്‍ പന്തിയിലാണ് അനുവിന് സ്ഥാനം. തനിക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കി എപ്പോഴും കൂടെ ഉള്ളത് ഭര്‍ത്താവ് തന്നെയാണെന്ന് അനു പറയുന്നു.

Leave a Reply

Your email address will not be published.