ലക്ഷ്മി നക്ഷത്ര എന്ന പേര് ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ടമാര്‍ പഠാര്‍ എന്ന കോമഡി ഗെയിം ഷോയിലൂടെയാണ് മലയാളികള്‍ക്ക് പ്രിയപ്പെട്ടതും സുപരിചതവും ആകുന്നത്. മുൻപ് നിരവധി ഷോകള്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഈ പ്രോഗ്രാമിലെ അവതാരക ആവുന്നതോട് കൂടി ആണ് ലക്ഷ്മി നക്ഷത്രയുടെ തലവര തന്നെ മാറി മറിയുന്നത്. നിരവധി ആരാധകരെയാണ് ഇവര്‍ക്ക് ഈ ഒരൊറ്റ പ്രോഗ്രാമിലൂടെ സ്വന്തമാക്കാന്‍ കഴിഞ്ഞത്. പിന്നീട് പരിപാടിയുടെ പേര് മാറ്റി സ്റ്റാര്‍ മാജിക് എന്ന് ആക്കിയപ്പോഴും ലക്ഷ്മി തന്നെയാണ് അവതാരകയായി എത്തിയത്. ഈ പ്രോഗ്രാമിന്റെ വിജയത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ലക്ഷ്മിയുടെ അവതരണ മികവ് കൂടിയാണ്. ലക്ഷ്മി അടുത്തിടെ തന്റെ സൗന്ദര്യ രഹസ്യം ആരാധകരോട് വെളിപ്പെടുത്തുകയുണ്ടായി.

തന്നെ സ്ക്രീനില്‍ കാണുമ്പോള്‍ പൊതുവേ തടിച്ച ഒരു പ്രകൃതമാണെന്ന് ലക്ഷ്മി പറയുന്നു. തടി എത്ര കുറച്ചാലും സ്ക്രീനില്‍ കാണുന്ന ലുക്കില്‍ വലിയ മാറ്റം വരാറില്ല. തന്റെ ഭാരം അന്‍പത്തി ഒന്‍പത് കിലോ മാത്രമേ ഉള്ളു. അത് കൊണ്ട് തന്നെ അധികം വര്‍ക്ക് ഔട്ടുകള്‍ ഒന്നും തന്നെ ചെയ്യാറില്ല. പക്ഷേ ശരീര ഭംഗി നിലനിര്‍ത്തുന്നതിന് ചില ഡ്രിങ്കുകള്‍ മുടങ്ങാതെ ഉപയോഗിക്കാറുമുണ്ട്. അത് താരം പറയുകയുണ്ടായി. രണ്ടു സ്പൂണ്‍ പെരും ജീരകം ഇട്ടു വെള്ളം തിളപ്പിച്ചതിന് ശേഷം രാത്രി അതേപോലെ തന്നെ വയ്ക്കുക. പിറ്റേ ദിവസം രാവിലെ ജീരകത്തിൻ്റെ മുഴുവന്‍ ഗുണങ്ങളും വെള്ളത്തിലേക്ക് ഇറങ്ങും. ഇത് വീണ്ടും ഒന്നുകൂടി ചൂടാക്കി ഒരു ചെറുനാരങ്ങാ കൂടി പിഴിഞ്ഞ് ഒഴിച്ച് അതിരാവിലെ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് അടിവയര്‍ ഒതുങ്ങാന്‍ സഹായിക്കുമെന്ന് ലക്ഷ്മി പറയുന്നു.

മറ്റൊരു ലായനി കൂടി ലക്ഷ്മി നക്ഷത്ര പരിചയപ്പെടുത്തുന്നു. ഒരു സാലഡ് വെള്ളരി, രണ്ട് ചെറുനാരങ്ങ എന്നിവ ഒരു പാത്രത്തില്‍ തിളപ്പിച്ച വെള്ളത്തിലേക്ക് മുറിച്ചിടുക. കൂടെ ഇഞ്ചി ചതച്ചതും പുതിനയിലയും കൂടി ചേര്‍ക്കുക. തലേദിവസം രാത്രിയാണ് ഇങ്ങനെ വെള്ളം തയാറാക്കി വെക്കേണ്ടത്. അടുത്ത ദിവസം രാവിലെ മുതല്‍ സാധാരണ തിളപ്പിച്ച വെള്ളത്തിന് പകരം ഈ വെള്ളമാണ് ഉപയോഗിക്കേണ്ടതെന്ന് ലക്ഷ്മി പറയുന്നു. ഇതൊരു ഡീ ടോക്സ് ഡ്രിങ്കാണ്. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കി ശരീരം വണ്ണം വെക്കുന്നത് തടയാന്‍ സഹായിക്കും, ഇതാണ് താന്‍ സ്ഥിരാമായി ഉപയോഗിക്കുന്നതാണ് തന്റെ സൌന്ദര്യ രഹസ്യം എന്ന് ലക്ഷ്മി പറയുന്നു.