തനിക്ക് ഇപ്പോള്‍ 19 വയസ് മാത്രമേയുള്ളൂ, എനിക്ക് ലേഡീ സൂപ്പര്‍ സ്റ്റാര്‍ ആകണം ; സാനിയ ഇയ്യപ്പന്‍

മലയാളത്തിലെ യുവ നായികമാരില്‍ ഏറ്റവും ബോള്‍ഡ് ആയ താരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. ഇന്നത്തെ യുവ ജനതയുടെ പ്രതീകമായ ഇവര്‍ ഇതിനോടകം തന്നെ ചലഞ്ചിങ് ആയ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

‘ക്യൂന്‍’ എന്ന തന്‍റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സാനിയ ഇയ്യപ്പന്‍ സമൂഹ മാധ്യമത്തിലൂടെ തന്‍റെ ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട്. സാനിയയുടെ ആരാധകരില്‍ ഏറിയ കൂറും യുവാക്കളാണ്. തന്‍റെ ആരാധകരെ തൃപ്തിപ്പെടുത്താനായി ഇടവേളകളില്ലാതെ നിരവധി നിശ്ചല ചിത്രങ്ങളും ഫോട്ടോ ഷൂട്ടുകളുടെ  വീഡിയോകളും സാനിയ പങ്ക് വയ്ക്കാറുണ്ട്. ഇവര്‍ പങ്ക് വയ്ക്കുന്ന പല ചിത്രങ്ങളും ഒരേ സ്മയം അംഗീകാരങ്ങളും ചിലപ്പോഴൊക്കെ വിമര്‍ശനങ്ങളും ഏറ്റു വാങ്ങാറുണ്ട്.   

ഈ അടുത്തിടെ ഒരു സ്വകാര്യ ഓണ്ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ തൻ്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ചും ഇനിയുള്ള പ്രതീക്ഷകളെക്കുറിച്ചും സാനിയ തന്‍റെ ആരാധകര്‍ക്കായി വെളിപ്പെടുത്തുകയുണ്ടായി. താന്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്ന തന്‍റെ ലക്ഷ്യങ്ങളെക്കുറിച്ചും സിനിമയില്‍ താന്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉയരങ്ങളെക്കുറിച്ചും സാനിയ വാചാല ആയി.  

തനിക്ക് ഇപ്പോള്‍ 19 വയസ് മാത്രമേയുള്ളൂ. സിനിമയില്‍ ആണ് താന്‍ തന്‍റെ ഭാവി  കാണുന്നത്. എല്ലാക്കാലത്തും  സിനിമയില്‍ തന്നെ നില്‍ക്കാനാണ് ആഗ്രഹം. ആ ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഈ ഫീല്‍ഡിലേക്ക് വന്നത്. ലേഡി സൂപ്പര്‍ സ്റ്റാറാകണം. അതോടൊപ്പം തന്നെ ഒരു  നല്ല നടിയായി അറിയപ്പെടുകയും വേണം, സാനിയ തന്‍റെ സ്വപ്നം വെളിപ്പെടുത്തുന്നു. താന്‍ ഇതുവരെ ചെയ്ത സിനിമകള്‍, തീരുമാനങ്ങള്‍ അങ്ങനെ എല്ലാം ശരിയാണെന്നും വളരെ സുരക്ഷിതമായാണ് മുന്നോട്ട് പോകുന്നതെന്നും കരുതുന്നു. താന്‍ വളരെ ശ്രദ്ധിച്ചാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. കരിയറില്‍ വളരെയേറെ ശ്രദ്ധിച്ചാണ് പോകുന്നതെന്നും  സാനിയ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.