പുതിയ പ്രോജക്റ്റ് ഏതാണെന്ന് അശ്വതിയോട് ആരാധകര്‍ ?നര്‍മത്തില്‍ പൊതിഞ്ഞ മറുപടി നല്കി അശ്വതി ശ്രീകാന്ത്

മലയാളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കി ആയി ഷോ ബിസിനിനസ്സിന്‍റെ ഭാഗമായ അവര്‍ പിന്നീട് അവതാരകയായും നടിയായും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടിയ താരമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന അശ്വതിയുടെ പോസ്റ്റുകള്‍ ഇരു കയ്യും നീട്ടി ആരാധകര്‍ സ്വീകരിക്കാറുണ്ട്. കുറച്ചു മസ്സങ്ങള്‍ക്ക് മുൻപ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരെ അറിയിക്കുകയുണ്ടായി. പിന്നാലെ തൻ്റെ ഗര്‍ഭകാല
വിശേഷങ്ങളും അശ്വതി ആരാധകരുമായി പങ്കു വച്ചിരുന്നു. 

 ഇതുമായി ബന്ധപ്പെട്ട് ആരാധകരുടെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് അശ്വതി മറുപടി നല്കിയിരുന്നു. എപ്പോഴാണ് പുതിയ അംഗം എത്തുന്നത് എന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് ഇനീ ഒരു മാസം കൂടി ബാക്കിയുണ്ട്,  സെപ്റ്റംബര്‍ 12 നാണ് ഡേറ്റ് എന്നും അശ്വതി പറയുകയുണ്ടായി. അതുപോലെ തന്നെ പുതിയ പ്രോജക്റ്റ് അപ്‌ഡേറ്റ് എന്തെങ്കിലും ഉണ്ടോ എന്നു ഒരാള്‍ ചോദിച്ചിരുന്നു. അപ്പോള്‍  ആദ്യം ഈ പ്രോജക്റ്റ് തീര്‍ക്കട്ടെ എന്നായിരുന്നു അശ്വതി മറുപടി നല്കിയത്. തന്‍റെ മേറ്റെര്‍ണിറ്റി ലീവ് കഴിഞ്ഞാല്‍ ഉടന്‍ ചക്കപ്പഴത്തിലേക്ക് മടങ്ങി എത്തുമെന്ന് അശ്വതി സൂചിപ്പിച്ചു.  

തന്‍റെ ആദ്യ പ്രസവത്തോടനുബന്ധിച്ച് ഉണ്ടായ ഡിപ്രെഷനെ കുറിച്ച്‌ അശ്വതി എഴുതിയിരുന്നു. തന്‍റെ കുട്ടിയെ തനിച്ചാക്കി ജോലിക്ക് പോയതും മകള്‍ കാണിച്ച പിടിവാശിയെ കുറിച്ചും ഒക്കെ അശ്വതി വളരെ വിശദമായി എഴുതി. അശ്വതി ഇന്ന് കേരളത്തിലാകമാനം അറിയപ്പെടുന്ന എഴുത്തുകാരിയും ആര്‍ ജെയുമാണ്. ഫ്ലവേര്‍സിന്‍റെ ചക്കപ്പഴം എന്ന പരമ്പരയില്‍ എത്തിയതോടെയാണ് ഇവര്‍ കൂടുതല്‍ ജനപ്രിയ ആകുന്നത്.  തന്‍റെ മകള്‍ പത്മയില്‍ വന്ന മാറ്റങ്ങളാണ് തന്നെ ഇന്ന് ഏറ്റവും അധികം  അത്ഭുതപ്പെടുത്തുന്ന ഒരു വികാരം എന്ന്  അശ്വതി അടുത്തിടെ പറയുകയുണ്ടായി.

Leave a Reply

Your email address will not be published.