മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് തമിഴകത്തെ ഇളയ ദളപതി പറഞ്ഞത് !!

സൌത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ മുടി ചൂടാ മന്നനാണ് ദളപതി വിജയ്. ഈ താരരാജാവിന് തമിഴില്‍ മാത്രമല്ല ഇന്ത്യയിലാകമാനം ആരാധകര്‍ ഉണ്ട്. പ്രത്യേകിച്ച് കേരളത്തില്‍ വിജയ്ക്കുള്ള ആരാധകര്‍ ആര്‍ക്കും അസ്സൂയ ഉളവാക്കുന്നവയാണ്. കേരളവും തമിഴ് നാടും തമ്മില്‍ വളരെ അഭേദ്യമായ ബന്ധം ഉള്ളതുകൊണ്ട് തന്നെ മലയാള ചിത്രങ്ങളും താരങ്ങളുമൊക്കെ തമിഴില്‍ ഏവര്‍ക്കും പ്രിയപ്പെട്ടവരാണ്. വിജയ് പലപ്പോഴും താന്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിൻ്റെയും വലിയ ആരാധകനാനാണെന്ന് പറയാറുണ്ട്. മലയാളത്തിലെ നടന്മാരെ കുറിച്ചും സംവിധായകരെ കുറിച്ചും വിജയ് ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിൻ്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വീണ്ടും ചര്ച്ച ആയിരിക്കുകയാണ്.  

മലയാള സിനിമകള്‍ എല്ലായിപ്പോഴും വളരെ  റിയലിസ്റ്റിക് ആണെന്ന് വിജയ് പറയുന്നു. മലയാളത്തിലെ തൻ്റെ ഇഷ്ടതാരങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും ആണെന്ന് അദ്ദേഹം പറയുന്നു. അതുപോലെ തന്നെ മലയാളത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ സിദ്ദിഖാണെന്നും താരം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. സിദ്ധിക്ക് സംവിധാനം നിര്‍വഹിച്ച ഫ്രണ്ട്‌സിലെ തമാശകളോര്‍ത്ത് താനിപ്പോഴും ചിരിക്കാറുണ്ടെന്നും വിജയ് ഈ അവസ്സരത്തില്‍ പറയുകയുണ്ടായി. 

മലയാള സിനിമകള്‍ എല്ലായിപ്പോഴും യാഥാര്‍ത്ഥ്യത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്നതാണ്. മലയാള സിനിമകളിലെ അഭിനയവും സംവിധാനവും വളരെ റിയാലായി തോന്നും. ഒട്ടനവധി താരങ്ങളുടെ അഭിനയം തനിക്ക് ഏറെ ഇഷ്ടമാണ്. മോഹന്‍ലാല്‍ വളരെ ഈസിയായി തമാശയൊക്കെ പറഞ്ഞ് അഭിനയിക്കുന്ന സിനിമകള്‍ ഒത്തിരിയുണ്ട്. അങ്ങനെയുള്ള സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്. മോഹന്‍ലാലിന്‍റേത് വളരെ നാച്ചുറല്‍ ആക്ടിങ് ആണെന്ന് വിജയ് പറയുന്നു. അതുപോലെ തന്നെയാണ് വളരെ ശക്തമായ കഥാപാത്രങ്ങളും മറ്റെന്തെങ്കിലും സന്ദേശം നല്‍കുന്ന ചിത്രങ്ങള്‍  ആണെങ്കില്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍  ആണ് തനിക്ക് ഇഷ്ടം. നിരവധി മമ്മൂട്ടി ചിത്രങ്ങള്‍ കാണാറുണ്ടെന്ന് വിജയ് അഭിമുഖത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.