‘ആലാരെ ഗോവിന്ദ എന്ന ഗാനത്തിനു മോഹൻലാൽ ചുവട് വെച്ചത് സുഖമില്ലാതെയിരിക്കുമ്പോൾ’ ലാലേട്ടന്‍റെ അര്‍പ്പണ ബോധത്തെക്കുറിച്ച് പ്രസ്സന്ന മാസ്റ്റര്‍ പറഞ്ഞത് !

താന്‍ ചെയ്യുന്ന കഥാപാത്രത്തിൻ്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് റിസ്‌ക്കും ഏറ്റെടുക്കാന്‍ തയ്യാറായ താരമാണ് മോഹന്‍ലാല്‍. ഇത് സിനിമാ ലോകത്താകമാനം എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള മിക്ക താരങ്ങളും ഇത് പറയാറുമുണ്ട്. എന്നാല്‍ ലാലേട്ടനെക്കുറിച്ച് സൌത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള കൊറിയോഗ്രാഫര്‍ ആയ പ്രസന്ന മാസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കാക്കക്കുയില്‍ എന്ന ചിത്രത്തിലെ അലാരെ ഗോവിന്ദ എന്ന ഗാനം ഷൂട്ട് ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് പ്രസന്ന മാസ്റ്റര്‍ വിഖ്യാതമായ ഡി ഫോര്‍ ഡാന്‍സ് വേദിയില്‍ പങ്കുവെച്ചത്.

ലാലേട്ടന് തീരെ സുഖമില്ലാത്ത സമയത്തായിരുന്നു അലാരെ ഗോവിന്ദ എന്ന ഗാനത്തിന് അദ്ദേഹം ചുവട് വെച്ചത് എന്ന് പ്രസന്ന മാസ്റ്റര്‍ പറയുന്നു. ലാലേട്ടനോടൊപ്പം താന്‍ ആദ്യമായി ചെയ്യുന്ന ചിത്രമായിരുന്നു കാക്കക്കുയില്‍. അതിലെ അലാരെ ഗോവിന്ദ പാട്ടിന്‍റെ ഷൂട്ട് ഹൈദ്രാബാദിലുള്ള ലൊക്കേഷനില്‍ ആയിരുന്നു നടന്നത്. നല്ല വെയിലുള്ള ഒരു പകല്‍. പക്ഷേ അന്ന് ലാലേട്ടന് തീരെ സുഖമില്ലായിരുന്നു. ജലദോഷം, പനി, ശരീര വേദന ഒക്കെ ഉണ്ടായിരുന്നു. ആലാരെ ഗോവിന്ദ എന്ന ഗാനം നല്ല എനര്‍ജി വേണ്ട ഒരു ഹെവി സോംഗ് ആണ്. എന്നാല്‍ അത്രയും ക്ഷീണം ഉണ്ടായിട്ടും ലാലേട്ടന്‍ അതി മനോഹരമായി തന്നെ അത് പെര്‍ഫോം ചെയ്തു. ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹം വന്ന് പറയും, തന്‍റെ ശാരീരികസ്വാസ്ഥ്യം ഒന്നും നോക്കണ്ട, ഒക്കെ അല്ലെങ്കില്‍ ഉറപ്പായും പറയണം. നമുക്ക് ഒരിക്കല്‍ കൂടി ചെയ്തു നോക്കാമെന്ന്. അതായിരുന്നു മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്‍റെ ഡെഡിക്കേഷന്‍ എന്ന് പ്രസന്ന മാസ്റ്റര്‍ യുവതലമുറയോടായി പറയുന്നു. പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച് 2001ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കാക്കക്കുയില്‍.

Leave a Reply

Your email address will not be published.