തലയണ അയച്ചു ആരാധിക ! വിചിത്രമായ സമ്മാനത്തെക്കുറിച്ച് പ്രശസ്ത താരം

പ്രിയപ്പെട്ട  താരങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ അനവധി സമ്മാനങ്ങള്‍ കരുതുന്നവര്‍ നിരവധി ഉണ്ട്. മറ്റാരും സങ്കല്‍പ്പിക്കാത്ത തരത്തിലുള്ള ഒട്ടേറെ സമ്മാനങ്ങള്‍ ഇവര്‍ തങ്ങളുടെ ഇഷ്ട താരങ്ങള്‍ക്കായി കരുതി വയ്ക്കാറുമുണ്ട്. അന്തമായ തരാരാധന എല്ലാ ഭാഷകളിലും എല്ലാ രാജ്യങ്ങളിലും നമ്മള്‍ പൊതുവേ പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ്. സാധാരണ മനുഷ്യര്‍ ചിന്തിക്കുന്നതിനും അപ്പുറത്താണ് ഇത്തരക്കാരുടെ ചെയ്തികള്‍.

രക്തം കൊണ്ടെഴുതിയ കത്തുകള്‍  മുതല്‍ വലിയ വിലയുള്ള സമ്മാനങ്ങള്‍ വരെ ഇവര്‍ തങ്ങളുടെ പ്രിയ താരത്തിനു ഗിഫ്റ്റ് ചെയ്യും. ഇപ്പോഴിതാ തൻ്റെ വളരെ വലിയ ഒരു ആരാധികയില്‍ നിന്ന് തനിക്ക് കിട്ടിയ സമ്മാനത്തെക്കുറിച്ച്‌ പറയുകയാണ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര.തന്‍റെ ആരാധിക കിടന്നുറങ്ങിയ ഒരു തലയണ തനിക്ക് അയച്ചുതന്നതിനെ കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. കുറച്ചു വർഷം  മുന്‍പാണ് ഇത് നടക്കുന്നതെന്ന് അദ്ദേഹം പറയുന്നു. താന്‍ സിനിമയില്‍ എത്തിയ തന്‍റെ  തുടക്കകാലഘട്ടത്തില്‍ ഒരു ആരാധിക തനിക്കൊരു സമ്മാനം അയച്ചുതന്നു. അതൊരു  മനോഹരമായ തലയണ ആയിരുന്നു. അതിനുള്ളില്‍ തനിക്ക് വായിക്കാന്‍ ഒരു എഴുത്തും വച്ചിട്ടുണ്ടായിരുന്നു.

അതില്‍ എഴുതിയിരുന്നത് ഇങ്ങനെയാണ്, ‘കഴിഞ്ഞ രാത്രി ഞാന്‍ കിടന്നുറങ്ങിയ തലയണ ആണിത്’ ആ തലയണയില്‍ മുടിയിഴകള്‍ ഉണ്ടെന്നത് ശ്രദ്ധിക്കാനായിരുന്നു ഇത്തരം ഒരു കത്ത് അതിനൊപ്പം വച്ചത്. ഉറങ്ങുമ്പോൾ ആ തലയണ ഉപയോഗിക്കണമെന്നും കത്തില്‍ പറയുന്നു. ‘അപ്പോള്‍ നമ്മള്‍ ഒന്നിച്ച്‌ ഒരേ കട്ടിലില്‍ ഉറങ്ങുന്നതുപോലുണ്ടാകും’ അജ്ഞതയായ ആ ആരാധിക തനിക്കയച്ച  കത്തില്‍ എഴുതിയിരുന്നത് ഇങ്ങനെയാണെന്ന് സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.