വിജയ് മാത്രമല്ല ആഡംബര നികുതി ഒഴിവാക്കാന്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്

കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ് സിനിമ ഏറ്റവും അധികം ചര്‍ച്ച ചെയ്തിരുന്നത് ഒരു കോടതി വിധി ആയിരുന്നു. ആയിരക്കണക്കിന് കോടതി വിധികള്‍ വരുന്നതില്‍ ഈ വിധി മാത്രം ചര്‍ച്ച ആയതിനു കാരണം അതിലെ ഹര്‍ജിക്കാരന്‍ ഒരു സൂപ്പര്‍ താരം ആയതുകൊണ്ടാണ്. ഇളയ ദളപതി വിജയ് ആയിരുന്നു ഹര്‍ജിക്കാരന്‍. അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ ഭാഗത്ത് നിന്നും നിരവധി വിമര്‍ശനങ്ങള്‍ എറ്റ് വാങ്ങാന്‍ കാരണം ആയി. 2015 കാലഘട്ടത്തില്‍ വിജയ് വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത റോള്‍സ് റോയിസ് ഫാന്‍റത്തിന് നികുതി ഇളവ് ചെയ്തു നല്കണം എന്നായിരുന്നു അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ കേസ് പരിഗണനക്ക് വന്നപ്പോള്‍ അതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഏറ്റുവാങ്ങി. സൂപ്പര്‍ താരങ്ങള്‍ റീല്‍ ഹീറോകളാവരുതെന്ന പരാമര്‍ശം പോലും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. സമൂഹത്തിന്‍റെ നാനാ തുറയില്‍ പെട്ടവര്‍ വിജയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.  ഇത് വിജയ് യെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ഹര്‍ജി തനിഴ് നടന്‍ ധനുഷും സമര്‍പ്പിച്ചിട്ടുള്ളതാണ് ഏറ്റവും പുതിയ വാര്ത്ത. 
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന് പ്രവേശന നികുതി ഒഴിവാക്കിത്തരണമെന്ന ആവശ്യവുമായി ധനുഷും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു . 2015 ല്‍  ആണ് ധനുഷ് ഇത്തരം ഒരു കേസ് ഫയല്‍ ചെയ്തത്.  വരും ദിവസ്സങ്ങളില്‍ ഇതിന്‍റെ വിധി കോടതി പുറപ്പെടുവിക്കും. വിജയുടെ കേസ് കേട്ട അതേ കോടതി തന്നെയാണ്  ധനുഷിന്റെ ഹര്‍ജിയും പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസം കേസ് വിളിച്ചിരുന്നു, പക്ഷേ ആ സമയത്ത് ധനുഷിന്റെ ഭാഗത്തുനിന്ന് അഭിഭാഷകന്‍ ഹാജരായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ടാണ് കേസ് വിധി പറയുന്നത് മാറ്റിവെച്ചത്.

ജഡ്ജി എസ്.എം.സുബ്രഹ്മണ്യം തന്നെയായിരുന്നു വിജയുടെ കേസും പരിഗണിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിക്കുകയുണ്ടായി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നാണ് അന്ന് ഉത്തരവിട്ടത്.

Leave a Reply

Your email address will not be published.