ഞാന്‍ ഭാര്‍ത്താവിന്‍റെ സഹായം തേടാറുള്ളത് അതിനു വേണ്ടി മാത്രം; അഞ്ജലി മേനോന്‍

മലയാള ചലച്ചിത്ര മേഖലയുടെ പിന്നാംബുറത്തെ ഏറ്റവും ശക്തമായ സ്ത്രീ സാന്നിധ്യമാണ് തിരക്കഥാകൃത്തായും സംവിധായികയായും തിളങ്ങിയ അഞ്ജലി മേനോന്‍. മെയിന്‍ സ്ട്രീം മലയാളം സിനിമയിലെ ഏറെ പ്രതീക്ഷ നല്‍കുന്ന എഴുത്തുകാരിയും സംവിധായകയും ആണ് ഇവര്‍. എന്നാല്‍ തന്‍റെ സിനിമയുടെ തിരക്കഥാ രാചാനാ വേളയില്‍ താന്‍ ഭര്‍ത്താവിന്റെ സഹായം തേടാറുണ്ടെന്നു അവര്‍ സമ്മതിക്കുന്നു. സിനിമയുടെ എഴുത്തുമായി ബന്ധപ്പെട്ട്  ഭര്‍ത്താവില്‍ നിന്ന് തനിക്ക് ലഭിക്കുന്ന അത്തരം അറിവുകള്‍ സ്ക്രിപ്റ്റില്‍ നന്നായി പ്രയോജനപ്പെടുത്താറുണ്ടെന്നും ഒരു അഭിമുഖത്തില്‍ അഞ്ജലി മേനോന്‍ പറയുകയുണ്ടായി.

ഭര്‍ത്താവ് പ്രധാനമായും ഒരു കാര്യത്തിന് വേണ്ടിയാണു സ്ക്രിപ്റ്റില്‍ സഹായിക്കുന്നത്. താന്‍ സ്ക്രിപ്റ്റ്  എഴുതുന്ന എല്ലാ സിനിമയിലും ഏതെങ്കിലും ഒരു വാഹനത്തെക്കുറിച്ച്‌ വളരെ ഡീറ്റെയിലായി പറയുന്നുന്നുണ്ടാകും. അത് കൊണ്ട് തന്നെ അദ്ദേഹവുമായി ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ഓട്ടോ മൊബൈലിനെക്കുറിച്ചാണ്. പുള്ളിക്കാരന് അതിനെക്കുറിച്ച്‌ വളരെ ആഴത്തില്‍  അറിയാം. പലപ്പോഴും അത് തന്‍റെ  സ്ക്രിപ്റ്റിനു ഉപകരിക്കുന്ന രീതിയില്‍ അദ്ദേഹം പറഞ്ഞു തരും. അവസാനം ചെയ്ത ‘കൂടെ’യില്‍ വരെ അദ്ദേഹം ഹെല്‍പ് ചെയ്തിണ്ട്.

ഇതല്ലാതെ തങ്ങള്‍ക്കിടയില്‍  സിനിമ ഒരിയ്ക്കലും വിഷയമാകാറേയില്ല. ഭര്‍ത്താവിന് ഓട്ടോ മൊബൈല്‍സ് മേഖലയെ കുറിച്ച്‌ നല്ല അറിവുള്ളത് കൊണ്ട് സിനിമയില്‍ ധൈര്യമായി അത്തരം സീനുകള്‍ എഴുതിച്ചേര്‍ക്കും. വലിയ ഒരു സിനിമ പ്രേമി ഒന്നുമല്ല അദ്ദേഹം. പക്ഷേ ഒരുമിച്ച് പോയി സിനിമ കാണാറുണ്ട്. തനിക്കും ഭര്‍ത്താവിനും ഇടയില്‍ കോമണ്‍ ആയിട്ടുള്ള ഇഷ്ടം യാത്രയാണ്. ഏറ്റവും ഇഷ്ടം കോഴിക്കോട് തറവാടാണ്,  അമ്മയുടെ നാട്ടിലേക്ക് പോകാനാണ് ഏറെ ഇഷ്ടപ്പെടുന്നതെന്നും അഞ്ജലി മേനോന്‍ തന്‍റെ അഭിമുഖത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.