സിനിമാ സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ധന്യ മേരി വര്‍ഗീസ്. സിനിമകളിലൂടെ തുടങ്ങി സീരിയല്‍ രംഗത്തും തിളങ്ങി നില്ക്കുന്ന ഇവര്‍ സീതാകല്യാണം എന്ന പരമ്പരയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഒരുപിടി ചിത്രങ്ങളില്‍ വേഷമിട്ടു. സിനിമയില്‍ തന്നെയുള്ള ജോണ്‍ ജേക്കബിനെയാണ് ധന്യ വിവാഹം കഴിച്ചത്.

തങ്ങള്‍ പ്രണയത്തിലായതെങ്ങനെയെന്ന് ഒരു അഭിമുഖത്തില്‍ ഈ ദമ്പതികൾ പറയുകയുണ്ടായി. ഒരു യുഎസ് ട്രിപ്പിലൂടെയാണ് ജീവിതം മാറിമറിഞ്ഞതെന്ന്, ജോണ്‍ പറയുന്നു. അമ്മയ്ക്കൊപ്പമാണ് താന്‍ ജോണിന്റെ അടുത്തേക്ക് ഡാന്‍സ് പഠിക്കാനായി പോയതെന്ന് ധന്യ പറയുന്നു.
താന്‍ ജോണിന് വേണ്ടി പെണ്ണ് ആലോചിച്ചുതുടങ്ങിയതാണ്. അവസാനം താന്‍ തന്നെ ജീവിതപങ്കാളിയായി മാറിയെന്ന്, ധന്യ. യുഎസ് ട്രിപ്പിന് പോവുന്ന സമയത്ത് ധന്യയുടെ അമ്മയ്ക്ക് വിസ ലഭിച്ചില്ല. ധന്യ വരാത്ത പക്ഷം രണ്ട് മൂന്ന് പെര്‍ഫോമന്‍സ് മാറ്റിവെക്കേണ്ട അവസ്ഥ വരും. എന്നാല്‍ തന്റെ ഭാഗ്യം കൊണ്ട് അമ്മ വന്നില്ലന്നു ജോണ്‍ തമാശ രൂപേണ പറയുന്നു.

അമ്മ പല തവണ ശ്രമിച്ചെങ്കിലും വിസ കിട്ടിയില്ല. 101 മെഴുകിതിരിയാണ് കത്തിച്ചത്. അന്ന് മനസില്ലാ മനസോടെ മമ്മിയും പപ്പയും വിട്ടൊരു ട്രിപ്പാണ് അതെന്ന് ധന്യ ഓര്‍ത്തെടുത്തു. ജോണ്‍ തിരുവനന്തപുരത്തു നിന്നും ധന്യ കൊച്ചിയില്‍ നിന്നും ഫ്ലൈറ്റ് കയറി ദോഹയില്‍ വെച്ച് കണ്ടുമുട്ടി. അന്ന് ധന്യയെ കണ്ടപ്പോ ഒരു ഫോട്ടോ എടുത്തുവെച്ചിരുന്നു. പിന്നെ അങ്ങോട്ട് ധന്യയെ നീരിക്ഷിക്കുകയായിരുന്നു. ആളെ കുറിച്ച് പഠിക്കുക, കാര്യങ്ങൾ മനസിലാക്കുക ഇതായിരുന്നു ലക്ഷ്യം. എന്നാല്‍ തനിക്ക് അതൊന്നും മനസിലായിരുന്നില്ലെന്ന് ധന്യ പറയുന്നു.

ആൾ എല്ലാം പഠിച്ചുതുടങ്ങി. എന്നാല്‍ തനിക്കൊന്നും മനസിലായതുമില്ല. തന്നെ ജോണ്‍ ഫോളോ ചെയ്തതൊന്നും താന്‍ അറിഞ്ഞിരുന്നില്ല. പിന്നെ ജോണിനെ കുറിച്ച് പലരും തന്നോട് പറഞ്ഞുതുടങ്ങി. എന്നാല്‍ തനിക്കതൊന്നും കത്തിയില്ല. ഫ്രണ്ടായിട്ടാണ് താന്‍ കണ്ടതെന്ന് ധന്യ പറയുന്നു. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ താന്‍ ധന്യയെ കുറിച്ച് മനസിലാക്കിയപ്പോള്‍ ലോക്ക് ചെയ്തു. പിന്നെ വിട്ടുകൊടുത്തില്ല. തന്റെ വീട്ടില്‍ വന്നപ്പോള്‍ വിവാഹാലോചനകള്‍ നടക്കുന്നുണ്ടായിരുന്നുവെന്ന്, ജോണ്‍. ഇനി ആളെ നോക്കണ്ട, താന്‍ കണ്ടുപിടിച്ചെന്ന് വീട്ടുകാരോട് പറഞ്ഞതായും ജോണ്‍ പറയുകയുണ്ടായി. ഇവരുടെ വിവാഹ നിശ്ചയം 2011 നവംബറിലും വിവാഹം 2012 ജനുവരിയിലും നടന്നു നടന്നു.