മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ അഭിനയജീവിതത്തില്‍ സ്വന്തമാക്കാത്ത പുരസ്കാരങ്ങളില്ല. ചെയ്യാത്ത കഥാപാത്രങ്ങള്‍ ഇല്ല. പക്ഷേ എന്തുകൊണ്ടോ നൃത്തം മാത്രം അദ്ദേഹത്തിന് വഴങ്ങാതെ മാറി നില്ക്കുന്നു. ഇതിന്റെ പേരില്‍ നിരവധി തവണ കളിയാക്കലുകള്‍ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തിയാണ് മലയാളത്തിന്റെ ഈ താര ചക്രവര്‍ത്തി. എന്നാല്‍ അദ്ദേഹത്തെ കളിയാക്കുന്നവര്‍ മനസ്സിലാക്കാന്‍ നടന് സാജിദ് യഹിയ ചില കാര്യങ്ങള്‍ ഫെയിസ് ബുക്കില്‍ കുറിക്കുകയുണ്ടായി. ഇത് വളരെ വേഗം വയറലായി.

തന്റെ ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ അത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന് ചെയ്താല്‍ ഇനിയും തന്റെ കാല് ചെറുതാകും. അപ്പോള്‍ ആളുകള്‍ പിന്നേയും തന്നെ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞതായി അദ്ദേഹം പറയുന്നു.

വണ്‍ എന്ന സന്തോഷ് വിശ്വനാഥന് ചിത്രമാണ് മമ്മൂട്ടിയുടേതായി അവസാനം പുറത്തിറങ്ങിയത്. കേരള മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
അമല്‍ നീരദ് സംവിധാനം നിര്‍വഹിക്കുന്ന ഭീഷ്മ പര്‍വ്വത്തിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. ഈ ചിത്രത്തില്‍ സൗബിന്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന തുടങ്ങോയിയവരാണ് പ്രധാന വേഷം അഭിനയിച്ചിരിക്കുന്നത്. ഇതൊരു ഗങ്ഗ്സ്റ്റര് ചിത്രമാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് . അനേദ് സി ചന്ദ്രന് ഛായാഗ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. സംഗീത സംവിധാനം സുഷിന് ശ്യാം.