തന്നെ അഭിനയ ജീവിതത്തിലേക്ക് ക്ഷണിച്ച സംവിധായകനെക്കുറിച്ച് സുരഭി ലക്ഷ്മി

മലയാളത്തിലെ ക്ലാസ്സിക് ഗണത്തില്‍ പെടുത്താവുന്ന ഒരു പിടി ചിത്രങ്ങളുടെ സംവിധായകനാണ് ജയരാജ്. വളരെ കുറച്ചു സിനിമകള്‍  മാത്രമേ അദ്ദേഹത്തിന്റേതായി  പുറത്തിറങ്ങിയിട്ടുള്ളൂ എങ്കിലും പലതും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്.  അവതരണത്തിലെ പുതിമ കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ജയരാജിന്റെ പിറന്നാള്‍ ദിനത്തില്‍ ആദ്ദേഹത്തെക്കുറിച്ച്‌ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത നടി സുരഭി ലക്ഷ്മി.

2004 ല്‍ പെരിന്തല്‍മണ്ണയില്‍ വെച്ച്‌ നടന്ന യുവജനോത്സവത്തില്‍ ജയരാജും ഭാര്യ സബിതയും ചേര്‍ന്നാണ് തന്നിലേ നടിയെ തിരിച്ചറിയുകയും അതുവഴി ബൈ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ നളിനി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ അവസരം ലഭിച്ചതും. എന്നാല്‍ അതിനു ശേഷം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് അമൃത ടിവിയിലെ ബെസ്റ്റ് ആക്ടര്‍ എന്ന ഷോയില്‍ പങ്കെടുക്കുന്ന സമയത്ത് ജയരാജ് സെലിബ്രിറ്റി ജഡ്ജ് ആയി എത്തുകയും ആ പരിചയം പുതുക്കല്‍ ഗുല്‍മോഹര്‍ എന്ന ചിത്രത്തിലെ നിര്‍മല എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉള്ള അവസ്സരമായി മാറുകയും ചെയ്തു. ശേഷം ദി ട്രെയിന്‍ എന്ന ചിത്രത്തിലും ജയരാജിനൊപ്പം വര്‍ക് ചെയ്യാന്‍ സാധിച്ചു. തിരക്കഥ, കാഞ്ചീപുരത്തെ കല്യാണം, പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങി കുറച്ച്‌ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ താന്‍ വീണ്ടും സജീവ സാന്നിധ്യമാകുന്നത് അങ്ങനെ ആണെന്ന് സുരഭി കുറിക്കുന്നു.  

എന്നാല്‍ വളരെക്കാലത്തിന് ശേഷം അദ്ദേഹത്തിന്‍റെ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അത് തന്‍റെ കരിയറിലെ തന്നെ വളരെ ചലഞ്ചിങ് ആയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി ആകുമെന്ന് കരുതിയിരുന്നില്ല. ഷൂട്ട് തുടങ്ങിയതിനു ശേഷം ഏറ്റവും പ്രധാനപെട്ട കഥാപാത്രങ്ങളില്‍ ഒന്നായി താന്‍ ചെയ്ത പ്രഭ എന്ന കഥാപാത്രം മാറിയെന്ന് സുരഭി പറയുന്ന . പ്രഭയെ തന്നാല്‍ ആവും വിധം ഭംഗിയാക്കി തിരിച്ചേല്‍പ്പിച്ചു എന്ന് തന്നെ വിശ്വസിക്കുന്നു. പുതിയ ചിത്രത്തിന്‍്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ജയരാജിന്‍റെ വീട് സന്ദര്‍ശിച്ചപ്പോള്‍, മലയാള സിനിമയെ ലോകസിനിമക്ക് മുന്‍പില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ച മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവധായകന് ലഭിച്ച പുരസ്കാരങ്ങളുടെ കലവറ കാണാന്‍ ഉള്ള ഭാഗ്യവും തനിക്ക് ലഭിച്ചതായി അവര്‍ കുറിക്കുന്നു .

സുവര്‍ണമയൂരം ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ നേടിയ പ്രിയപ്പെട്ട ജയരാജ് സാറിന്‍്റെ കൂടെ തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തിന് ജന്മ ദിനാശംസകള്‍ അറിയിക്കുന്നതായും അവര്‍ തന്‍റെ ഫെയിസ് ബുക്കില്‍ കുറിച്ചു. 

Leave a Reply

Your email address will not be published.