നിവിന്‍ പോളി തന്‍റെ സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞതിന് ശേഷം ഒഴിഞ്ഞു മാറി. ബാലചന്ദ്ര മേനോന്‍

ഒരു ചിത്രം സംവിധാനം ചെയ്ത് അതേ  ചിത്രത്തില്‍ അഭിനയിച്ച് ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ഒരേ നടന്‍ മാത്രമേ ഇന്ത്യന്‍ സിനിമയില്‍ ഉള്ളൂ. മറ്റാരുമല്ല ബാലചന്ദ്ര മേനോന്‍ ആണ് ആ പ്രതിഭ. സിനിമാ മേഖലയിലേക്ക് നിരവധി പുതുമുഖങ്ങളെ പരിചയപ്പെടുത്തിയ അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍ ആയിരുന്നു ശോഭനയും ആനിയും ഉള്‍പ്പെടെയുള്ള ഇന്നത്തെ മുന്‍നിര നാഡീ നടന്മാരില്‍ പലരും.

  എന്നാല്‍ ഇന്നുള്ള എക്‍സ്റ്റാബ്ലിഷ്ട് ആയ പുതു മുഖങ്ങളെ വച്ച് അദ്ദേഹം ഒരു ചിത്രം പോലും ചെയ്തിട്ടില്ല. പക്ഷേ താന്‍ നിവിന്‍ പോളി നായകനായ ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ അത് നടക്കാതെ പോയതാണെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. താന്‍ ഒരു പുതിയ ചിത്രത്തെക്കുറിച്ച് നിവിന്‍ പോളിയുമായി സംസാരിച്ചിരുന്നു. ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതില്‍ നിന്ന് ഒഴിഞ്ഞു മാറിയെന്നും ബാലചന്ദ്ര മേനോന്‍ ചൂണ്ടിക്കാട്ടി.

താന്‍ നിവിന്‍ പോളിയുമായി ഒരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.   പക്ഷേ എന്തുകൊണ്ടോ നിവിന്‍ ആദ്യം സമ്മതിച്ചതിന് ശേഷം ആ പ്രൊജക്ടില്‍ നിന്നും പിന്‍മാറിയെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു. പുതിയ തലമുറയ്ക്കൊപ്പം സിനിമ ചെയ്യാന്‍ തനിക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ അവര്‍ ഒരു സിനിമയില്‍ നിന്ന് മാറി അടുത്ത സിനിമയുടെ തിരക്കിലേക്ക് വളരെ വേഗം പോകുന്നു. അതാവാം താന്‍ മലയാളത്തിലെ പുതുമുഖങ്ങളെ വച്ച് ഒരു ചിത്രം ചെയ്യാന്‍ വൈകുന്നത്. ‘യു ആര്‍ ഇന്‍ ദി ക്യൂ’ എന്ന് കേള്‍ക്കാന്‍  ഇഷ്ടമല്ലാത്ത ഒരാളാണ്. ഫോണില്‍ പോലും അങ്ങനെ കേള്‍ക്കുന്നത് വലിയ ബുദ്ധിമുട്ടാണ്.

സിനിമ ചെയ്യാമെന്ന് ഏറ്റിട്ടു പോയ നിവിന്‍, താന്‍ അയക്കുന്ന മെസേജിനു ഒന്നുംതന്നെ റിപ്ലൈ തരാതെ മാറുന്നതായി തോന്നിയപ്പോഴാണ് ‘എന്നാലും ശരത്’ എന്ന ചിത്രം ചെയ്യാന്‍ തീരുമാനിച്ചത്. നിവിന്‍ പോളി ഇല്ലാതെ വന്നപ്പോള്‍ പെട്ടെന്ന് ചെയ്ത സിനിമയാണ് ‘എന്നാലും ശരത്’. പുതിയ നടന്മാര്‍ ഇങ്ങനെ ഒഴുകി നടക്കുന്നവരാണ് ആ ഒഴുക്കില്‍പ്പെട്ടു പോയതാകാം നിവിന്‍ പൊളിയുമെന്ന് അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published.