58 വയസ്സിലേക്ക് കടക്കുന്ന മലയാളത്തിന്റെ വാനംപാടി ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു

മലയാളത്തിന്റെ വാനംപാടി എന്ന വിളിപ്പേരിന് അര്‍ഹയായ ഒരേയൊരു ഗായികയാണ് കെഎസ് ചിത്ര.  വ്യക്തി എന്ന നിലയിലും ഗായിക എന്ന നിലയിലും കേരളീയരെ മാത്രമല്ല, ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ആകമാനം തന്‍റെ മധുര ശബ്ദവും മനോഹരമായ പുഞ്ചിരിയും കൊണ്ട് കീഴടക്കിയ അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് ചിത്രാമ്മ.  മോഹിപ്പിക്കുന്ന മെലഡികൾ മുതൽ വേഗ താള ലയങ്ങള്‍ സംഗമിക്കുന്ന എത്രയെത്ര ചടുല ഗാനങ്ങള്‍ വരെ അവര്‍ നമുക്കായി പടിയിടുണ്ട്.  ഒരു ശരാശരി മലയാളിക്ക് ചിത്ര പാടിയ പാട്ട് കേൾക്കാതെ ഒരു ദിവസം കടന്നുപോകാൻ കഴിയില്ല എന്നതാണ് വാസ്തവം.  അടുത്തിടെ തന്റെ 58- ആം  ജന്മദിനം ആഘോഷിച്ച ചിത്ര ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭൂമുഖത്തില്‍ തന്‍റെ സുദീര്‍ഘമായ  ജീവിതത്തിലെ ഒരിയ്ക്കലും മറക്കാനാകത്ത ചില ഓർമ്മകളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

 സന്തോഷവും ദുഃഖവും  ഒരേ അളവിൽ അനുഭവിച്ചിട്ടുണ്ടെന്ന് ചിത്ര പറയുന്നു.  വളരെ  പ്രയാസകരമായ സമയങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പോലും സന്തോഷകരമായ എന്തെങ്കിലും തന്‍റെ ജീവിതത്തില്‍ സംഭവിക്കുക പതിവാണെന്ന് ചിത്ര ഓര്‍ക്കുന്നു.  തിരിഞ്ഞുനോക്കുമ്പോൾ, ദുഃഖകരമായ നിമിഷങ്ങൾ മനസ്സിലേക്ക് ഓടിയെത്തുന്നതായി അവര്‍ പറയുകയുണ്ടായി. 

എന്നാൽ ദൈവം തനിക്ക് ധാരാളം സൌഭാഗ്യങ്ങള്‍ നല്കി അനുഗ്രഹിച്ചുവെന്ന് അവര്‍ പറയുന്നു. സംഗീതത്തിന്റെ ലോകത്തേക്ക് നയിക്കപ്പെടുന്നത് വലിയ അനുഗ്രഹമാണ്.  തന്നെക്കാൾ നന്നായി പാടാൻ കഴിയുന്നതും എന്നാൽ തീരെ അറിയപ്പെടാത്തതുമായ നൂറുകണക്കിന് ഗായകർ ഇവിടെ ഉണ്ട്. എല്ലാ വിജയത്തിനും ദൈവത്തോട് നന്ദി പാറയുന്നു.  ഏറ്റവും വലിയ അനുഗ്രഹങ്ങള്‍ തനിക്ക് ദൈവം തന്നു, അതുകൊണ്ട് തന്നെ വിഷമ ഘട്ടത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത്  ദൈവത്തോടുള്ള അവഹേളനം പോലെയാണ്.  ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളും അനുഭവിച്ചിട്ടുണ്ടെങ്കിലും, സന്തോഷകരമായ സംഭവങ്ങളെക്കുറിച്ച് സംസാരിക്കാനാണ് താന്‍ ഇന്ന് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും ചിത്ര പറയുന്നു. 

Leave a Reply

Your email address will not be published.