
ബിഗ് ബോസ്സ് സീസ്സണ് 3 വിജയി ആയിരിക്കുകയാണ് മണിക്കുട്ടന്. കുടുംബ പ്രേക്ഷകരുടെ അംഗീകാരം നേടിയ ടെലിവിഷന്‍ ചാനലിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയില്‍ നിന്നും ഇനീ ആരാധകര്‍ മണിക്കുട്ടനെ കാണുന്നത് ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന ആന്തോളജി ചിത്രമായ നവരസയിലെ കഥാപാത്രമായിട്ടാണ്. പ്രിയദർശൻ സംവിധാനം നിര്‍വഹിക്കുന്ന സമ്മര്‍ 92 എന്ന ചിത്രത്തിലാണ് മണിക്കുട്ടന് അഭിനയിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അണിയറ പ്രവര്‍ത്തകര്‍ ഒരുമിച്ചൊരുക്കുന്ന ഇതുപോലൊരു ചിത്രത്തില്‍ അവസരം ലഭിച്ചത് ലോട്ടറി അടിച്ചതിനേക്കാള്‍ വലിയ ഭാഗ്യമായി കാണുന്നുവെന്ന് മണിക്കുട്ടന് പറയുന്നു.

‘പ്രിയദര്ശന് സര് സംവിധാനം നിര്‍വഹിക്കുന്ന സമ്മര്‍ 92 ഒമ്ബത് രസങ്ങളില്‍ ഒന്നായ ഹാസ്യമാണ് മണിക്കുട്ടന് കൈകാര്യം ചെയ്യുന്നത്. 2020 ഡിസംബറിലാണ് പ്രിയദര്‍ശന്റെ അസോസിയേറ്റായ അനി ഈ ചിത്രവുമായി ബന്ധപ്പെട്ട് തന്നെ വിളിക്കുന്നത്.
മണിരത്നത്തിന്റെ മേല്‍നോട്ടത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ അവസ്സരം ലഭിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്ന് മണിക്കുട്ടന് പറയുന്നു. ഇതൊരു സുവര്‍ണാവസരം ആണെന്ന് മണിക്കുട്ടന് കൂട്ടിച്ചേര്‍ത്തു. റിയാലിറ്റി ഷോയുടെ ഭാഗമാവാന്‍ പോവുന്നതിന്റെ മുമ്ബ് താന്‍ പൂര്‍ത്തിയാക്കിയ ചിത്രമാണിത്. ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പേരും മണി എന്നാണ്. പ്രിയദര്‍ശനൊപ്പമുള്ള തന്റെ നാലാമത്തെ ചിത്രമാണിത്. ഒരു അഭിനേതാവിന്റെ നല്ല വശങ്ങള് മാത്രം കാണുന്ന സംവിധായകനാണ് പ്രിയദര്‍ശനെന്ന് മണിക്കുട്ടന് അഭിപ്രായപ്പെട്ടു.

സംവിധായകന് മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ചിത്രീകരണം പൂര്‍ത്തിയായ നവരസയുടെ ട്രെയിലര്‍ അടുത്തിടെ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടിരുന്നു. ആഗസ്റ്റ് ആറിനാണ് നവരസ റിലീസ് ചെയ്യുന്നത്. ഒമ്ബത് കഥകള്‍ ഒമ്ബത് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പ്രിയദര്ശന്, ഗൗതം മേനോന്, അരവിന്ദ് സ്വാമി, ബിജോയ് നമ്ബ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന് എന്നിവരാണ് ഒമ്ബത് ചിത്രങ്ങള്‍ ഒരുക്കുന്നത്.