ബ്രോ ഡാഡിയുടെ സെറ്റില്‍ ലാലേട്ടനെയും പൃഥ്വിരാജിനെയും കാണാന്‍ എത്തിയ അപ്രതീക്ഷിത വിരുന്നുകാരന്‍

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെത്തുടര്ന്ന് ചിത്രീകരണം നീട്ടിവച്ച
മലയാള ചിത്രങ്ങളുടെ പുതുക്കിയ ഷെഡ്യൂള്‍ ഹൈദ്രാബാദിലേക്ക് മാറ്റിയ വാര്‍ത്ത അടുത്തിടെ സിബിമാ ലോകത്ത് നിന്നും കേള്‍ക്കുകയുണ്ടായി. കേരളത്തില്‍ ഷൂട്ടിംഗ് ആരംഭിക്കേണ്ടിയിരുന്ന  പല ചിത്രങ്ങളുടെയും ചിത്രീകരണം ഇപ്പോള്‍ ഹൈദ്രാബാദിലാണ് നടക്കുന്നത്.  

നടന്ന വിസ്മയം മോഹന്‍ലാലിനെ നായകനാക്കി യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രം ‘ബ്രോ ഡാഡി’യുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസ്സം ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ വളരെ അപ്രതീക്ഷിതമായി ഒരു അധിതിഎത്തുകയുണ്ടായി. മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ബാബു ആന്‍റണി ആയിരുന്നു ആ അപ്രതീക്ഷിത വിരുന്നുകാരന്‍. പൃഥ്വിരാജിനെയും മോഹന്‍ലാലിനെയും സന്ദര്‍ശിച്ച അദ്ദേഹം അവരോടൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്ക് വയ്ക്കുകയുണ്ടായി.  

ഹൈദരാബാദില്‍ത്തന്നെ ചിത്രീകരണം തുടരുന്ന  മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്‍വം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമാണ് ബാബു ആന്റണി മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കാണാന്‍ ബ്രോ ഡാഡിയുടെ ലൊക്കെഷനിലെത്തിയത്.

മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വത്തിന്റെ ലോക്കേഷനില്‍ നിന്നും ഒരു ദിവസം ഓഫ് കിട്ടിയതാണ് തനിക്ക്. ലൊക്കേഷനിലുള്ള ലാലിനെയും പൃഥിയേയും കനിഹയേയും കാണാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കുറിക്കുകയുണ്ടായി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍ തനിക്ക് ഒരു ബിരിയാണി ഓഫര്‍ ചെയ്തു, ഭരതേട്ടനൊപ്പം വൈശാലിയില്‍ അഭിനയിച്ച കാലത്തെ അനുഭവങ്ങള്‍ അയവിറക്കിയെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിക്കുകയുണ്ടായി. 

മോഹന്‍ലാലിനും പൃഥ്വി രാജിനുമൊപ്പം മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.  ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതൊരു  ഫണ്‍-ഫാമിലി ഡ്രാമയാണെന്നാണ്  ബ്രോ ഡാഡിയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.  

Leave a Reply

Your email address will not be published.