“എനിക്കും കാസ്റ്റിങ് കൌച്ച് അനുഭവം ഉണ്ട്” ചക്കപ്പഴത്തിലെ പൈങ്കിളി ആ അനുഭവം പറയുന്നു.. ആ പ്രശസ്തന്‍റെ പേര്

ഫ്ലവേര്‍സ് ടീ വീ ചാനലിലെ ഒട്ടുമിക്ക പ്രോഗ്രാമുകളും അണിയിച്ചൊരുക്കിയത് കുടുംബ പ്രേക്ഷകരോടൊപ്പം യുവാക്കള്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ്. അതുകൊണ്ട് തന്നെ ഈ ചാനലിലെ മിക്ക പ്രോഗ്രാമുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ളവയാണ്. സമ്പ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന സമയത്ത് ഏറ്റവും അധികം പ്രേക്ഷക സ്വീകാര്യത ഉണ്ടായിരുന്ന ഒരു സീരിയലായിരുന്നു ഉപ്പും മുളകും. എന്നാല്‍ വളരെ അപ്രതീക്ഷിതമായി ചാനല്‍ അധികൃതര്‍ ഈ പ്രോഗ്രാം അവസ്സാനിപ്പിക്കുകയുണ്ടായി.

ഇതിനും പകരം വന്ന ഹാസ്യ രസ്സത്തിന് പ്രധാന്യം ഉള്ള സീരിയല്‍ ആയിരുന്നു ചക്കപ്പഴം.   വ്ലാരെ വേഗം ജനപ്രിയമായ ഈ പരമ്ബരയിലൂടെ കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും  പ്രിയതാരമായി മാറിയ നടിയാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന പേരില്‍ ഈ സീരിയലില്‍ എത്തുന്ന ശ്രുതി തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച്‌ അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയുണ്ടായി.   

‘തമിഴില്‍ നിന്നാണ് തനിക്ക് കാസ്റ്റിങ് കൗച്ച്‌ അനുഭവം ഉണ്ടായതെന്ന് ശ്രുതി പറയുന്നു. കരിയറിന്റെ വളരെ പുതിയ ഒരു തുടക്കം, ജീവിതത്തിലെ ഒരു പുതിയ ലക്ഷ്യം എന്ന നിലയിലാണ് തനിക്ക് ലഭിച്ച തമിഴിലെ ആ അവസരത്തെ കണ്ടത്. അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് അന്നൊക്കെ തനിക്ക് കുറിച്ച്‌ മാത്രം കേട്ടറിവേ ഉണ്ടായിരുന്നുള്ളൂവെന്ന് ശ്രുതി പറയുന്നു. പ്ലസ്ടു മാത്രം കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇത്തരത്തില്‍ പറയുന്നത് എന്ന ബോധം പോലും അയാള്‍ക്ക്‌ ഇല്ലായിരുന്നു.

തമിഴിലെ വളരെ പ്രമുഖനായ ഒരു വ്യക്തിയാണ് അദ്ദേഹം, അയാളുടെ പേര് പറയുന്നതിന് പോലും തനിക്ക് ഇപ്പോള്‍ മടിയില്ല. ഒരിയ്ക്കലും നമ്മുടെ പാഷന് വേണ്ടി ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യരുത് എന്നതാണ് തന്‍റെ പോളിസി എന്ന്  ശ്രുതി രജനീകാന്ത് ഓര്‍മിപ്പിക്കുന്നു. 

Leave a Reply

Your email address will not be published.