ശരിക്കും ഇവര്‍ ബന്ധം വേര്‍പെടുത്തുന്നുണ്ടോ സത്യം ഇതാണ്

കുറച്ചധികം ദിവസങ്ങളായി സൈബറിടങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയാണ് താരദമ്ബതികളായ സമാന്തയും നാഗചൈതന്യയും ഉടന്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നു എന്നത്. പ്രധാനമായും ഇങ്ങനെ ഒരു വാര്ത്ത പരക്കാന്‍ കാരണം സാമന്തയുടെ  സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ പേര്മാറ്റം ആയിരുന്നു.

വളരെപ്പെട്ടന്നുള്ള സാമന്തയുടെ ഈ പേര് മാറ്റം സൈബറിടങ്ങളിലെ ലോക്കല്‍ ഡിക്റ്റക്ടീവുകള്‍ക്ക് പുതിയ അന്വേഷണം ആരംഭിക്കുന്നതിന്‍ കാരണമായി എന്നതാണ് സത്യം. നേരത്തെ ഇവരുടെ ഇന്‍സ്റ്റഗ്രാം ഐ ഡീ സമാന്ത അക്കിനേനി എന്ന പേരില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍  ഇത് മാറ്റി സമാന്ത രുത് പ്രഭു എന്ന സ്വന്തം പേര് ഇവര്‍ വീണ്ടും സ്വീകരിക്കുകയുണ്ടായി. പെട്ടന്നുള്ള താരത്തിന്‍റെ ഈ പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഒരു ചര്‍ച്ചയ്ക്ക് വഴി തെളിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ബുദ്ധിജീവികള്‍ പറയുന്നത് സമാന്ത ഉടന്‍ തന്നെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ പോകുന്നു എന്നാണ്. സോഷ്യല്‍ മീഡിയയില്‍ ആരോ കെട്ടിച്ചമച്ച ഈ വേര്‍പിരിയലിന്റെ വാര്ത്ത കാട്ടുതീ പോലെ പടര്‍ന്നു.  എന്നാല്‍ സമൂഹ മാധ്യമത്തില്‍ ആളിപ്പടരുന്ന ഈ വാര്‍ത്തയോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസ്സം  സമാന്ത പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

‘മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്ത് കരുതും എന്നതില്‍ കാര്യമില്ല. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മനസിന്റെ ഘടന തന്നെ മാറ്റാന്‍ കഴിയും എന്നായിരുന്നു ആ സ്റ്റോറിയുടെ സാരാംശം. എന്നാല്‍ ഇത് താരത്തിന്‍റെ വിവാഹമോചന വാര്‍ത്തകളോടുള്ള പ്രതികരണമാണോ എന്ന് ആരാധകര്‍ നിരന്തരം ചോദിക്കുന്നുണ്ടെങ്കിലും സമാന്ത ഇതുവരെ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published.