ആര്‍ത്തവത്തെ ഇത്ര കണ്ട് ഭയക്കേടതുണ്ടോപെണ്‍കുട്ടികള്‍ വായിച്ചറിയാന്‍ ജ്യാത്സ്ന തന്‍റെ ബാല്യകാലം ഓര്‍മിച്ചെടുക്കുന്നു

പെട്ടന്നൊരു ദിവസ്സം സംഭവിക്കുന്ന പെണ്‍കുട്ടികളിലെ ശരീര മാറ്റം  ആകുലതകള്‍ നിറഞ്ഞ സ്കൂള്‍ കാലഘട്ടം ഇവയൊക്കെ ഓര്‍ത്തെടുക്കുകയാണ് മലയാളത്തിന്റെ പ്രിയ​ഗായിക ജ്യോത്സ്ന. ആര്‍ത്തവം തീര്‍ത്തും സ്വഭാവിയകമായ ഒരു  ശാരീരിക പ്രക്രിയയാണെന്നും അതിനെക്കുറിച്ചു സംസാരിക്കാന്‍ ഒരിയ്ക്കലും മടിയോ ചമ്മലോ വേണ്ടതില്ലന്നും ജ്യോത്സ്ന തന്‍റെ സമൂഹ ഇന്സ്ടഗ്രാമില്‍ രേഖപ്പെടുത്തി.

സ്കൂള്‍ പഠനകാലത്തെ ഒരു ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് ജ്യോത്സന താന്‍ ഋതുമതി ആയതിനെക്കുറിച്ച് എഴുതിയത്. ലൂസായ യൂണിഫോം ധരിച്ചു ഷാള്‍ ഊരിവീഴാതെ വൃത്തിയായി തോളില്‍ കുത്തി നില്‍ക്കുന്ന ചിത്രത്തില്‍ക് കാണുന്ന തനിക്ക് ഏകദേശം 14 വയസ്സ് പ്രായമുണ്ടെന്ന് അവര്‍ പറയുന്നു. സ്പോര്‍ട്സ് ദിവസങ്ങളില്‍ വെള്ള ആയിരുന്നു യൂണിഫോം. പക്ഷേ  ആര്‍ത്തവ കാലത്ത് അത് ധരിക്കുന്നതിനുള്ള ഭയമായിരുന്നു. ഒരു പക്ഷേ ബെഞ്ചില്‍ നിന്നും എഴുന്നേല്‍ക്കുമ്ബോഴെല്ലാം തന്‍റെ അടുത്തിരിക്കുന്ന പെണ്‍ സുഹൃത്തിനോടു ചോദിക്കാറുണ്ട് , “ഹേയ് ചെക്ക് നാ”, ചുവന്ന നിറത്തിലുള്ള ഡിസൈന്‍ വന്നിട്ടുണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കും. ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ പാഡുകള്‍ ബാഗില്‍ നിറക്കും എന്നും അവര്‍ കുറിക്കുന്നു.

അതേ സമയം മാസത്തിലെ ആ നാല് ദിവസം പുറത്ത് കളിക്കാന്‍ വരാത്ത സുഹൃത്തുക്കളുമുണ്ട്. ആര്‍ത്തവമാണെന്ന് ആരെങ്കിലും അറിയുന്നത് പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ അറിയുന്നത് ലജ്ജിക്കേണ്ടതും നാണിക്കേണ്ടതുമായ കാര്യമാണെന്ന ചിന്തയായിരുന്നു കാരണം. പക്ഷേ അത് അങ്ങനെ ആകേണ്ടതുണ്ടോ എന്നും അവര്‍ ചോദിക്കുന്നു.

ഒരു സ്വഭാവിക ശാരീരിക പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഇത്തരം അനാവശ്യ ആകുലതകള്‍ നിറഞ്ഞ ചിന്തകള്‍ പതിനാലാമത്തെ വയസ്സില്‍ തന്നെ ഒരു ഭാരമാകേണ്ടതുണ്ടോ എന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ് എന്തൊക്കെയായാലും എല്ലാം പതിയെയെങ്കിലും ഉറപ്പായും മാറും.

നമ്മുടെ ചെറിയ പെണ്‍കുട്ടികള്‍ ചെറിയ പെണ്‍കുട്ടികള്‍ തന്നെ ആയിരിക്കട്ടെ. ആദ്യ ആര്‍ത്തവം മുതല്‍ അവരെ ഒരിയ്ക്കലും “പക്വതയുള്ളവര്‍” ആയി ആരും കാണരുത്. ഒരിയ്ക്കലും അവരുടെ പുസ്തകങ്ങളില്‍ നിന്നും ലൈംഗിക പഠന പേജുകള്‍ ഒഴിവാക്കരുത്. പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും അതിനെക്കുറിച്ച്‌ തുറന്ന് സംസാരിക്കുക. അതിനുമേലുള്ള ലജ്ജയും വിലക്കും നീക്കുക. ആര്‍ത്തവം സാധാരണവും ലളിതവുമാണെന്നും ജ്യോത്സ്ന കുറിച്ചു.

Leave a Reply

Your email address will not be published.