ഹിന്ദി ഉള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും തുടരെത്തുടരെ ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംവിധായകന് ആണ് അച്ഛന് . അമ്മയാകട്ടെ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും കഴിവ് തെളിയിച്ച കലാകാരിയും. പറഞ്ഞു വരുന്നത് പ്രിയദര്‍ശന്റെയും ലിസ്സിയുടെയും മകളായ കല്ല്യാണി പ്രിയദര്ശനെക്കുറിച്ചാണ്. തിരശീലക്കു മുന്നിലും പിന്നിലും അര്‍ക്കും അസൂയ തോന്നുന്ന ഒരു ലഗസി കൈമുതലായുള്ള വ്യക്തിയാണ് ഈ യുവനടി. അതുകൊണ്ട് തന്നെ ഈ ചെറിയ പ്രായത്തിനുള്ളില്‍ തന്നെ വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ നായികയാകാന്‍ കല്യാണി പ്രിയദര്ശന് അവസരം ലഭിക്കുകയുണ്ടായി. മലയാളത്തിലും തമിഴിലുമൊക്കെ ഒട്ടനവധി പ്രോജക്ടുകളാണ് കല്ല്യാണിയെ കാത്തിരിക്കുന്നത്. ആടുത്തിടെ ഒരു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് കല്ല്യാണി നല്കിയ അഭിമുഖം ഏറെ കുട്ടിത്തവും കൌതുകം ഉണര്‍ത്തുന്നതുമായി. അഭിമുഖത്തിലെ റാപ്പിഡ് ഫയര്‍ സെക്ഷനില്‍ സംസാരിക്കവേ ആയിരുന്നു ഈ യുവതാരത്തിന്റെ തമാശയുണര്‍ത്തുന്ന മറുപടികള്‍.

ആരെയെങ്കിലും എന്‍കൗണ്ടര്‍ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ കല്ല്യാണി ആരെയായിരിക്കും വെടിവെച്ച് കൊല്ലുക എന്നായിരുന്നു അഭിമുഖകാരന്റെ ചോദ്യം. എന്നാല്‍ ഒരാളെ കൊല്ലാന്‍ മാത്രം ഉള്ള ദേഷ്യം തനിക്ക് ആരോടും തോന്നിയിട്ടില്ലന്നായിരുന്നു കല്ല്യാണിയുടെ മറുപടി. എന്നാല്‍ ശരിക്കും കൊല്ലണമെന്നല്ല താന്‍ ഉദേശിച്ചതെന്നും വെറുതെ
ഏറ്റവും അടുപ്പം ഉള്ളവരെ കൊല്ലണമെന്ന് ചിലപ്പോള്‍ നമുക്ക് തോന്നാറില്ലേ അത്തരത്തില്‍ ആരെ കൊല്ലണം എന്നാണ് തോന്നിയിട്ടുള്ളതെന്ന് അവതാരകന് ചോദ്യം ആവര്‍ത്തിച്ചു.

ഇതിന് മറുപടിയായി തനിക്ക് ചിലപ്പോഴൊക്കെ തന്റെ സഹോദരനെ അങ്ങനെ കൊല്ലാന്‍ തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അത് സ്നേഹം കൊണ്ടു മാത്രമാണെന്നും കല്യാണി ചിരിച്ചുകൊണ്ട് മറുപടി നല്കി. സഹോദരന് – സഹോദരി ബന്ധത്തിലും ഇത്തരത്തിലുള്ള സ്നേഹക്കൂടുതലൊക്കെ കാണുമെന്നും കല്യാണി പറയുകയുണ്ടായി. ഒരേസമയം അവതാരകനെയും സഹോദരനെയും ഒരുമിച്ച് കല്ല്യാണി ട്രോളി എന്നാണ് ഈ വീഡിയോയുടെ താഴെ വരുന്ന കമന്റുകള

തെലുങ്ക് ചിത്രമായ ഹലോയിലൂടെ 2017ല്‍ ആണ് കല്ല്യാണി അഭിനയരംഗത്തേക്ക് എത്തുന്നത്. പുത്തം പുതു കാലൈയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. മരക്കാര്‍, ഹൃദയം, ബ്രോ ഡാഡി, തമിഴ് ചിത്രം മാനാട് എന്നിവയാണ് ഇനീ വരാനുള്ളത്.