നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കു കടന്നു വന്ന
യുവനടനാണ് വിനീത് എന്ന കണ്ണൂര്‍ കാരന്. മോനിഷയും വിനീതും എണ്‍പതുകളുടെ തുടക്കത്തില്‍ കേരളീയര്‍ ഏറ്റവും അധികം കാണുവാന്‍ ആഗ്രഹിച്ച ഓണ്‍സ്ക്രീന്‍ ജോഡി ആയിരുന്നു.

റിയല്‍ ലൈഫിലും റീല്‍ ലൈഫിലും ഇവര്‍ ഒന്നിക്കുമെന്നുള്ള വാര്‍ത്തകള്‍ പോലും ഒരു കാലത്ത് ഇന്റസ്ട്രിയിലും പുറത്തും ഉയര്‍ന്നു കേള്‍ക്കുകയുണ്ടായി. അതിനിടെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു മോനിഷയുടെ അകാല വിയോഗം. ഒരേ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വിനീതും മോനിഷയും തമ്മില്‍ വളരെ അടുത്ത സൌഹൃദം സൂക്ഷിച്ചിരുന്നു. പിന്നീട് തെന്നിന്ത്യയിലാകമാനം ധാരാളം സിനിമകളില്‍ വിനീത് അഭിനയിക്കുകയുണ്ടായി. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ ചന്ദ്രമുഖി എന്ന സിനിമയില്‍ അഭിനയിച്ച വിശേഷങ്ങള്‍ അദ്ദേഹം പങ്ക് വയ്ക്കുകയുണ്ടായി.

പല നടന്മാരെപ്പോലെയും അല്ല രജനികാന്ത് എന്ന് വിനീത് പറയുന്നു. കാരവാനില്‍ കയറി ഇരിക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ആളാണ് അദ്ദേഹം. പലപ്പോഴും തന്റെ രംഗം ചിത്രീകരിച്ചു കഴിഞ്ഞാല്‍ നേരെ പോയി കാരവാനില്‍ ഇരിക്കുന്ന ശീലം മിക്ക സൂപ്പര്‍ താരങ്ങളെപ്പോലെ അദ്ദേഹത്തിനില്ല. ചന്ദ്രമുഖിയുടെ ഷൂട്ടിങ്ങ് സമയത്ത് തന്റെയും ജ്യോതികയുടെയും ഡാന്‍സ് ചിത്രീകരണം കാണുവാന്‍ മുഴുവന്‍ സമയവും രജനി സെറ്റില്‍ ഇരുന്നത് വിനീത് ഓര്‍ക്കുന്നു.

അത് തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയെന്നും വിനീത് ചൂണ്ടിക്കാട്ടി. ഒരു വലിയ സൂപ്പര്‍ താരം നമ്മളെ ശ്രദ്ധിക്കുന്നുണ്ട് എന്നുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും രജനിയെപ്പോലെ ഒരു മനുഷ്യന് സെറ്റില്‍ പകര്‍ന്നു നല്കുന്ന ഒരു പോസിറ്റീവ് എനര്‍ജിയുണ്ട്. അത് വളരെയേറെ വലുതാണ്. അതുകൊണ്ട് തന്നെ നൂറു സിനിമകള്‍ ഒന്നിച്ച് ചെയ്ത അനുഭവമാണ് ചന്ദ്രമുഖി എന്ന ചിത്രം തനിക്ക് സമ്മാനിച്ചതെന്നും വിനീത് പറയുകയുണ്ടായി.