“ഈശോ” എന്ന പേരുമായി ബന്ധപ്പെട്ട വിവാദം നാദിര്‍ഷയ്ക്കെതിരെ ആലപ്പി അഷറഫ്

കഴിഞ്ഞ കുറച്ചു ദിവസ്സമായി സൈബറിടങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് നാദിര്‍ഷ-ജയസൂര്യ ചിത്രം ‘ഈശോ’ എന്ന ചിത്രത്തിന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ക്രിസ്തീയ സഭ ഉള്‍പ്പടെ ഉള്ളവര്‍ രംഗത്ത് വന്നത്. താന്‍ ചിത്രത്തില്‍  ഒരു മതത്തെയും അപമാനിക്കുന്നില്ല അതുകൊണ്ട് തന്നെ പേര് മാറ്റേണ്ട ആവശ്യം ഇല്ലന്നുമാണ് ഈ വിവാദങ്ങളോട് നദിര്‍ഷ പ്രതികരിച്ചത്.  

Jayasurya’s next with Nadhirshah titled Eesho

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്  സംവിധായകന്‍ ആലപ്പി അഷ്റഫ്
പങ്ക് വച്ച അഭിപ്രായം സമൂഹ മാധ്യമങ്ങളില്‍ ചര്ച്ച ആവുകയുണ്ടായി. നിരവധി പേര്‍ അദ്ദേഹത്തെ അംഗീകരിച്ചുകൊണ്ട് രംഗത്ത് വരുകയും ചെയ്തു. രജനികാന്തിന്റെ ഒരു ചിത്രം  നാന്‍ മഹാനല്ലൈ എന്ന പേരില്‍ ഉണ്ട്. എന്നാല്‍ ആ ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര് നാന്‍ ഗാന്ധിയല്ലൈ എന്നായിരുന്നു. പക്ഷേ തമിഴ്നാട് മുഴുവന്‍ ആ പേരിലുള്ള സിനിമയുടെ പോസ്റ്ററുകളും, പത്രപരസ്യങ്ങളും പതിക്കുകയും ചെയ്തിരുന്നു. പക്ഷേ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവര്‍ നാട്ടിലാകമാനം ആ പേരിനെ എതിര്‍ത്തു. ഒരു കച്ചവട സിനിമയ്ക്ക് വേണ്ടി ഗാന്ധിജിയുടെ പേര് ഉപയോഗിച്ചത് മനസിനെ വേദനിപ്പിക്കുന്നതാണന്ന് പലരും മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. സമൂഹത്തില്‍ അത് വലിയ ചര്‍ച്ചയായി. 

ഒടുവില്‍ പോസ്റ്റര്‍ ഒട്ടിച്ച്‌ പരസ്യം ചെയ്ത ചിത്രത്തിന്റെ പേര് മാറ്റാന്‍ രജനികാന്ത് തന്നെ നിര്‍ദേശിക്കുകയുണ്ടായി. ഉടന്‍ അത് മാറ്റപ്പെട്ടു. നാന്‍ മഹാനല്ലൈ, എന്നാക്കി. ആറടി പോസ്റ്ററിന്റെ പുറത്ത് പേരിന്റെ ഭാഗത്ത് മാത്രം പുതിയ പേരിന്റെ സ്ലിപ്പ് ഒട്ടിച്ചത് ഇന്നും ഓര്‍മയിലുണ്ട്.

‘പേര് മാറ്റണ്ട ആവശ്യമില്ല സിനിമ കണ്ടിട്ട് നിങ്ങള്‍ പറയൂ , ഞാന്‍ ഗാന്ധിജിയെ ഈ സിനിമയില്‍ മോശമായി ഒന്നും പറയുന്നില്ല’, എന്നൊന്നും ആ സിനിമയുടെ സംവിധായകന്‍ എസ്.പി. മുത്തുരാമന്‍ അന്ന് പറഞ്ഞില്ലന്നും അദ്ദേഹം ഫെയിസ് ബുക്കില്‍ കുറിച്ചു. ഹിന്ദു മുസ്‌ലിം ക്രിസ്ത്യന്‍ സഹോദര്യം നമ്മുടെ നാടിന്റെ സുന്ദരമായ ജീവിതചര്യയാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന പേരില്‍ ഒരു മതത്തിനേയും പരിഹസിക്കാന്‍ പാടില്ല.

എല്ലാ മതസ്ഥര്‍ക്കും അവരവരുടെ വിശ്വാസ പ്രമാണങ്ങള്‍ ശുദ്ധമായ ജീവവായു പോലെയാണ്, അവരുടെ സന്തോഷവും സംതൃപ്തിയും ആ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം തന്‍റെ പ്രൊഫൈലിലൂടെ പ്രതികരിച്ചു.  

Leave a Reply

Your email address will not be published.