സനുഷയുടെ മോഡേണ്‍ ചിത്രത്തിനുള്ള മോശം കമന്‍റും അതിനുള്ള സനുഷയുടെ കിടുക്കന്‍ മറുപടിയും

നന്നേ ചെറുപ്പം മുതല്‍ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി സിനിമയില്‍ എത്തിയ ഈ നടി ഇപ്പോള്‍ ഉപനായികയായും നായികയായും ഇന്ന് മലയാളത്തില്‍ സജീവമാണ്. 
അടുത്തിടെ സമൂഹ മാധ്യമത്തില്‍ സനുഷ  പങ്കുവെച്ച ചിത്രത്തിന് ചില കോണില്‍ നിന്നും വിമര്‍ശനം നേരിടുകയുണ്ടായി. നിരവധി ആളുകള്‍ താരത്തിനെ അഭിനന്ദിച്ചപ്പോള്‍ ചുരുക്കം ചിലര്‍ വിമര്‍ശന ശരങ്ങളുമായി  എത്തി.

എന്നാല്‍ ആ കമന്‍റിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഈ യുവ നടി. തുണി കുറച്ച്‌ അഭിനയിച്ച്‌ വിട്ടു വീഴ്ചയ്ക്ക് തയാറാകുന്നു എന്ന കമന്റിനാണ് സാനുഷ മറുപടി നല്‍കിയത്. ഷാ ഷാ എന്ന പേരുള്ള ഒരു വ്യാജ പ്രൊഫൈലില്‍ നിന്നുമാണ് ഇത്തരം ഒരു കമന്‍റ് വന്നത്. 

പലരും സാനുഷയെ  കുറ്റപ്പെടുത്തുന്നത് കണ്ടുവെന്നും, മിക്ക അഭിനേതാക്കള്‍ക്കും ഇപ്പോള്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ കുറവാണ്, അതുകൊണ്ട് ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ കുറച്ചു മോഡേണ്‍ ആയും അഭിനയിക്കുന്നതില്‍ ഇത്തരക്കാര്‍ക്ക് പ്രയാസമില്ല , ഒരു സിനിമാ താരത്തെ സംബന്ധിച്ച്‌ നിറയെ ചിലവുകളാണ്, സിനിമാ ഇല്ലാതെ വന്നാല്‍ ഈ ചിലവുകള്‍ മുന്നോട്ടു പോകാന്‍ പ്രായസ്സമാണ്. സിനിമാ എന്ന പ്രസ്ത്ഥാനം കോടികള്‍ ചിലവിട്ട് നിര്‍മ്മിക്കുന്ന ഒരു മേഖലയാണ്, ഇവിടെ സാമ്ബത്തിക ലാഭത്തിന് അഭിനയിക്കുന്നവര്‍ വീട്ടു വീഴ്ച്ചകള്‍ ചെയ്യേണ്ടി വരും, വീട്ടു വീഴ്ചകള്‍ തെറ്റായി കരുതുന്നവര്‍, അല്ലങ്കില്‍ അതിന് താല്‍പര്യമില്ലാത്തവര്‍ ഈ മേഖലയിലേക്ക് കടന്നു വരാന്‍ പാടില്ല  എന്നുമായിരുന്നു പ്രകോപന പരമായ കമന്‍റ്.  

എന്നാല്‍ ഇതിന് കൃത്യമായ മറുപടി തന്നെ സാനുഷ നല്കി.  കമാന്‍റിട്ട ആളിനോട് ആദ്യം സ്വന്തം ഫോട്ടോയും ശരിക്കും ഉള്ള പേരും കാണിക്കുന്ന അക്കൗണ്ട് വഴി സംസാരിക്കാനുള്ള ധൈര്യം കാണിക്കാന്‍ പറഞ്ഞ സാനുഷ ,  ഒരു ഗതിയില്ലാതെ മറ്റുള്ളവരുടെ ജീവിതത്തില്‍ കുറ്റം മാത്രം കണ്ട് പിടിച്ച് , 4 ലൈക്കുകള്‍ കൂടുതല്‍ വാങ്ങിയല്ല മാന്യനാകേണ്ടത് എന്നു പറഞ്ഞതോടൊപ്പം, സിനിമ പോലൊരു മീഡിയത്തില്‍ വര്‍ഷങ്ങളായി വര്‍ക്ക് ചെയ്യുന്ന ഒരാളെന്ന നിലയില്‍ തനിക്ക് ആ മേഖലേയെക്കുറിച്ച് ഒരു ഫേക്ക് ഐ ഡീയില്‍ നിന്നുള്ള ആള്‍ പറഞ്ഞു തരേണ്ടതില്ലന്നും കൂട്ടിച്ചേര്‍ത്തു.    

Leave a Reply

Your email address will not be published.