നമുക്കാര്‍ക്കും അറിയാത്ത ഒരു ആഴമേറിയ സൗഹൃദത്തിന്റെ കഥയുണ്ട് നടന് വിക്രമും കേരളാ കോണ്‍ഗ്രസ് നേതാവുമായ ജോസ് കെ മാണിയും തമ്മില്‍. ചില ബന്ധങ്ങള്‍ കാലമെത്ര കഴിഞ്ഞാലും വേര് പട്ട് പോകാതെ നില നില്ക്കും. അതിന് ഉദാഹരമാണ് വിക്രമും ജോസ് കെ മാണിയും തമ്മില്‍ ഉള്ള സൌഹൃദം. തന്റെ പ്രിയ സുഹൃത്തിന് പൊള്ളിച്ച കരിമീന്‍ നല്കി ജോസ് കെ.മാണി ഞെട്ടിച്ചപ്പോള്‍ വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് കേരള കോണ്‍ഗ്രസ് നേതാവിന്റെ വേഷത്തില്‍ ജോസ് കെ. മാണിയെ വിക്രമും വിസ്മയിപ്പിച്ചു.

ഇവര്‍ രണ്ടാളും സേലം മൗണ്ട് ഫോര്‍ട് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് എന്നത് അധികം അര്‍ക്കും അറിയാത്ത രഹസ്യമാണ്. നീണ്ട 8 വര്‍ഷത്തോളം അവര്‍ ഒരുമിച്ചു പഠിച്ചു. ജോണ്‍ വിക്ടര്‍ കെന്നഡി എന്നാണ് വിക്രമിന്റെ യഥാര്‍ഥ പേര്. സുഹൃത്തുക്കള്‍ ഇപ്പോഴും വിക്രത്തെ കെന്നഡി എന്ന് തന്നെയാണ് വിളിക്കുന്നത്.

കോവിഡ് കാലമായതിനാല്‍ മുടങ്ങാതെ നടക്കാറുള്ള പൂര്‍വ വിദ്യാര്‍ഥി സംഗമം ഇത്തവണ നടന്നില്ല. എന്നാല്‍ വളരെ രഹസ്യമായിട്ട് 2 ദിവസത്തെക്കു വേണ്ടി അവര്‍ ഒന്നിച്ചു. മിക്കപ്പോഴും ഈ കൂട്ടായിമയിലെ 50 പേരെങ്കിലും ലോകത്തെവിടെയാണെങ്കിലും കുടുംബസമേതം പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് എത്താറുണ്ട്. കോവിഡ് കഴിഞ്ഞാല്‍ കൊച്ചിയില്‍ ഒത്തുകൂടണമെന്നാണ് ഏവരുടെയും ആഗ്രഹം. കുമരകത്തെ പൊള്ളിച്ച കരിമീന്‍ കഴിച്ചതിനു ശേഷം കേരളമെന്നു കേട്ടാല്‍ ഉടന്‍ വിക്രമിന്റെ നാവില്‍ വെള്ളമൂറുമെന്ന് ജോസ് കെ മാണി പറയുന്നു. ഏ

താണ്ട് മൂന്നാം ക്ലാസ് മുതല്‍ വിക്രം അഭിനയത്തിന്റെ പിന്നാലെയാണെന്നും നാടകത്തില്‍ അഭിനയിക്കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. സ്കൂള്‍ വിദ്യഭ്യാസ്സത്തിന് ശേഷം ഇരുവരും ഉപരി പഠനത്തിനു ചെന്നൈയിലെ ലയോള കോളജിലാണ് തുടര്‍ പഠനത്തിന് ചേര്‍ന്നത്. ജോസ് കെ. മാണി കൊമേഴ്സെടുത്തപ്പോള് വിക്രമിന് സയന്‍സായിരുന്നു താല്പര്യം.