അനന്യയുടെ ആത്മഹത്യയുടെ ചുരുളഴിച്ച് സിനിമ ആകാംക്ഷയോടെ ഒരു വിഭാഗം മനുഷ്യര്‍

അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാര്‍ത്തയായിരുന്നു ട്രന്സ്ജെന്‍ററും സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുമായ അനന്യ അലക്സിന്‍റെ ആത്മഹത്യ.  പാര്‍ശ്വവത്കരിക്കപ്പെട്ട  സമൂഹത്തിന്‍റെ  തേങ്ങലുകള്‍ പൊതുജനമധ്യത്തില്‍ കൊണ്ട് വരുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒരു വിഭാഗം ആളുകളുടെ പ്രതീകമാണ് ഇന്ന് ഇവര്‍ . കയ്പ്പേറിയ ജീവിത യഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും തന്‍റെ സ്വത്വത്തിനുവേണ്ടി പോരാടിയ ട്രാൻസ്ജെൻഡർ സ്ത്രീയായ അനന്യ കുമാരി അലക്സിന്റെ കഥയും പോരാട്ടങ്ങളും ഒരു സിനിമയായി പുറത്തുവരാനൊരുങ്ങുന്നു ഇപ്പോള്‍ .  പ്രദീപ് ചൊക്ലിയാണ് ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രദക്ഷിണം, ഇംഗ്ലീഷ് മീഡിയം, പെടിത്തോണ്ടൻ തുടങ്ങി ഒരു പിടി സിനിമകളുടെ സംവിധായകനാണ് പ്രദീപ്.

ഇതിലെ ഏറ്റവും വലിയ കൌതുകം എന്നത്  ഒരു ട്രാൻസ് വുമൺ തന്നെ ആണ് ചിത്രത്തിൽ അനന്യയുടെ വേഷം അവതരിപ്പിക്കുന്നത്.  ഈ ചിത്രത്തില്‍ ഈ ട്രാന്‍സ് വുമാണിനോടൊപ്പം മറ്റ് പ്രശസ്ത അഭിനേതാക്കൾ കൂടി ആനി നിരക്കുന്ന സിനിമ ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ വര്‍ക്കുകളുടെ പ്രാരംഭ ഘട്ടത്തിലാണ്.

 ഇക്കഴിഞ്ഞ ജൂലൈ 20 നാണ് കൊച്ചിയിലുള്ള  അപ്പാർട്ട്മെന്റിൽ അനന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു നാളുകുകള്‍ക്ക് മുന്പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അവര്‍  വലിയ ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു വരുകയായിരുന്നു.  എന്നാല്‍ മരണം കൂടുതല്‍ വിവാദമാകാന്‍ കാരണം മരണത്തിന് മുമ്പ്, തനിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ  ജോലി നിര്‍വഹണത്തിലെ അശ്രദ്ധ ആണെന്ന് ഇവര്‍ ആരോപിക്കുകയുണ്ടായി.

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായിരുന്നു അനന്യ.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തെ വേങ്ങര മണ്ഡലത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇവര്‍ മത്സരിക്കുമെന്ന് അഭ്യൂഹം പരന്നെങ്കിലും  പിന്നീട് ഇവര്‍ ആ  തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയാണ് ഉണ്ടായത്. 

Leave a Reply

Your email address will not be published.