ഇതാണോ കുഞ്ചാക്കോ ബോബന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യം

മലയാളികള്‍ക്ക് ഇന്നും ക്യാംപസ് എന്നു കേട്ടാല്‍ ആദ്യം ഓടിയെത്തുന്ന മുഖങ്ങളില്‍ ഒന്നാണ് കുഞ്ചാക്കോ ബോബന്‍റേത്. ഏറ്റവും അധികം തവണ അദ്ദേഹം അഭിനയിച്ച് അപ്രീസ്സിയേഷന്‍ വാങ്ങിയ റോളും ഇത് തന്നെയാണ്. ഒരു കാലത്തെ യുവജനം ഏറെ അസ്സൂയയോടെ നോക്കിക്കണ്ട യുവ നടന്‍ ആണ് അദ്ദേഹം.  മലയാളത്തിന്റെ നിത്യ ഹരിത കോളേജുകുമാരന്‍  കുഞ്ചാക്കോ ബോബൻ ഇപ്പോൾ ഇടുക്കിയില്‍  ഒരു പ്രകൃതി ചികിത്സ കേന്ദ്രത്തില്‍ അവധിക്കാലം ചിലവഴിക്കുകയാണ്. 

അവിടെയുള്ള ഏറ്റവും മനോഹരമായ നിമിഷങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കിടുകയുണ്ടായി.  ഈ ഞായറാഴ്ച, കുഞ്ചാക്കോ ബോബൻ വളരെ വിശിഷ്ടമായ ഒരു ഹെല്‍ത്ത് ഡ്രിങ്ക് റെസ്സിപ്പീ ആരാധകരുമായി പങ്ക് വച്ചു.
ചാക്കോച്ചൻ തന്‍റെ ആരോഗ്യത്തിന്‍റെയും സൌന്ദര്യത്തിന്‍റെയും രഹസ്യം എന്ന നിലയില്‍ ഒരു ആപ്പിൾ ബദാം ഷേക്ക് തയ്യാറാക്കിയതിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ പങ്ക് വച്ചത്. സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ ഏറ്റവും ആരോഗ്യകരവും രുചികരവും എളുപ്പമുള്ളതുമായ ഒരു ഡ്രിങ്ക് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം പങ്ക് വച്ചത്.  

സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബൻ ഒരു ഗ്ലാസ് ആപ്പിൾ ബദാം ഷെയ്ക്കുമായി ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത് കാണാം.  ഈ ഞായറാഴ്ച മുതൽ അദ്ദേഹത്തിന്‍റെ ഈ ചിത്രങ്ങള്‍  ഓൺലൈനിൽ ട്രെൻഡിംഗ് ആണ്.

കുഞ്ചാക്കോ ബോബന്‍ അവസ്സാനമായിഅഭിനയിച്ച ചിത്രങ്ങള്‍ ‘നായാട്ട്’, ‘നിഴൽ’ എന്നിവയാണ്.  തരത്തിന്റേതായി ഇന്നീ വരാനിരിക്കുന്ന ചിത്രങ്ങള്‍ ‘പട’, ‘ഭീമന്റെ വഴി’, ‘ഒട്ടു’, ‘ആറാം പാതിര’, ‘നീല വെളിച്ചം’, ‘മറിയം തയ്യൽക്കാർ’ എന്നിവ ആണ്.

Leave a Reply

Your email address will not be published.