“മാധ്യമ വിചാരണ അംഗീകരിക്കില്ല” ശില്‍പ്പ ഷെട്ടി.

ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര അശ്ലീല വീഡിയോ  നിര്‍മാണത്തിനും വിതരണം ചെയ്തതുമായ  കേസിൽ ഓഗസ്റ്റ് 10 വരെ ജുഡീഷ്യൽ കസ്റ്റഡി അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന  മാധ്യമ വിചാരണക്കെതിരെ പ്രസ്താവന ഇറക്കിയിരിക്കുകയാണ് ശില്പ ഷെട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണ്, എല്ലാ മുന്നണികളിലും. ധാരാളം കിംവദന്തികളും ആരോപണങ്ങളും ഉണ്ടായി വരുന്നു. മാധ്യമങ്ങൾ തന്‍റെ മേൽ അനാവശ്യമായ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തുന്നു.  തന്‍റെ മാത്രമല്ല, കുടുംബത്തിന്‍റെ പേരിലും.

തന്‍റെ നിലപാട്  ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല, ഈ കേസിൽ അത് പറയുന്നതില്‍ നിന്ന് വിട്ടുനിൽക്കും, കാരണം ഇത് കോടതിയില്‍ ഇരിക്കുന്ന കേസ്സാണ്,  അതുകൊണ്ട് തനിക്ക് പറയാനുള്ളത്, അന്വേഷണ പരിധിയില്‍ ഇരിക്കുന്നതിനാല്‍ മുംബൈ പോലീസിലും ഇന്ത്യൻ ജുഡീഷ്യറിയിലും പൂർണ വിശ്വസ്സമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

 ഒരു കുടുംബമെന്ന നിലയിൽ, ലഭ്യമായ എല്ലാ നിയമപരമായ പരിഹാരങ്ങളും തേടുന്നുണ്ട്. പക്ഷേ, അതുവരെ നിങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു – പ്രത്യേകിച്ച് ഒരു അമ്മയെന്ന നിലയിൽ തന്‍റെ കുട്ടികൾക്കുവേണ്ടി തങ്ങളുടെ സ്വകാര്യതയെ എല്ലാവരും ബഹുമാനിക്കണമെന്നും ആധികാരികത പരിശോധിക്കാതെ അര്‍ത്ഥ സത്യങ്ങള്‍ കേട്ട് അഭിപ്രായം പറയുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും  ശിൽപ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

കഴിഞ്ഞ 29 വർഷമായി ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്ന വ്യക്തിയാണ്.  ആളുകൾ തന്നില്‍ വിശ്വാസം അർപ്പിച്ചു, ആരെയും നിരാശപ്പെടുത്തില്ല. അതിനാൽ തന്‍റെ കുടുംബത്തെ ബഹുമാനിക്കുവാനും ഏവരോടും അഭ്യർത്ഥിക്കുന്നതായും അറിയിയ്ക്കുന്നു.  സ്വകാര്യതയ്ക്കുള്ള  അവകാശം ആരും ഹനിക്കരുത്. ഒരു മാധ്യമ വിചാരണ അംഗീകരിക്കാന്‍ ആവില്ല. ദയവായി നിയമം അതിന്റെ വഴിക്ക് പോകാൻ അനുവദിക്കുക. സത്യമേവ് ജയതേ! ” എന്നും അവര്‍  തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ കുറിച്ചു.  

Leave a Reply

Your email address will not be published.