ഫ്രണ്ട്ഷിപ്പ് ഡേയില്‍ നസ്രിയ പങ്ക് വച്ച ചിത്രം ഇന്സ്റ്റാഗ്രാമില്‍ തരംഗമായി

ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുമ്പോൾ നസ്രിയ നസീം കരിയറിലെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുകയായിരുന്നു. വിവാഹത്തിന് ശേഷം, അജ്ഞാതമായ കാരണങ്ങളാൽ അവര്‍ നാല് വർഷത്തെ വിശ്രമജീവിതം നയിച്ചു.  പിന്നീട് 2018 ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. ഫ്രണ്ട്ഷിപ്പ് ദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകര്‍ക്ക് നസ്രിയ നസീം ആശംസകൾ നേർന്നു, തന്‍റെ ഉറ്റ സുഹൃത്തും ഭര്‍ത്താവുമായ  ഫഹദ് ഫാസിലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട്   “ഞാൻ എന്റെ പ്രിയ  സുഹൃത്തിന്  സൗഹൃദ ദിനാശംസകൾ നേരുന്നു സുഹൃത്തുക്കളേ !!! എന്ന ക്യാപ്ഷനോടെ  ചിത്രം ഷെയര്‍ ചെയ്തു.

2014 ൽ സംവിധായകൻ അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡെയ്‌സിന്റെ സെറ്റിലാണ് നസ്രിയയും ഫഹദും കണ്ടുമുട്ടുന്നത്. ഇവര്‍ തിരശീലയില്‍ വേർപിരിഞ്ഞ ദമ്പതികളുടെ വേഷമായിരുന്നു അതില്‍
അവതരിപ്പിച്ചിരുന്നത്.  എന്നാല്‍ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലാവുകയും തുടർന്ന് അതേ വർഷം വിവാഹിതരാകുകയും ചെയ്തു.

202ല്‍ പുറത്തിറങ്ങിയ  സൈക്കോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ട്രാന്‍സ് എന്ന ചിത്രത്തില്‍ നസ്രിയ ഫഹദിനൊപ്പം സ്ക്രീൻ സ്പേസ് പങ്കിട്ടിരുന്നു.  ഇതിലെ ഫഹദിന്‍റെയും ഒപ്പം നസ്രിയയുടെയും കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ചര്ച്ചയാവുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ചിത്രത്തിലെ നസ്രിയയുടെ മേക് ഓവര്‍. പിന്നീട് മണിയറയിലെ അശോകനിലെ ഒരു അതിഥി വേഷത്തിലാണ് അവർ അവസാനമായി തിരശീലയില്‍ എത്തുന്നത്.  നാനി  നായകനാകുന്ന  ആന്റേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ തയാറെടുക്കയാണ്  നസ്രിയ ഇപ്പോൾ.

 അതേസമയം, കമൽഹാസനും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രമിന്റെ ചിത്രീകരണ തിരക്കിലാണ് ഫഹദ്.

Leave a Reply

Your email address will not be published.