പൃഥ്വിരാജിനെക്കുറിച്ച് ഏറ്റവുമധികം അഭിമാനത്തോടെ സംസാരിക്കുന്നത് ഇന്ദ്രജിത്താണ്. വിഷമിക്കുന്നതും ഇന്ദ്രജിത്ത് തന്നെ

ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന അപൂര്‍വത അവകാശപ്പെടാന്‍ കഴിയുന്ന താരകുടുംബമാണ് മല്ലികാ സുകുമാരന്‍റേത്. ഈ കുംബത്തിലെ എല്ലാവരും തന്നെ തിരശീലക്ക് മുന്നില്‍ കഴിവ് തെളിയിച്ചവര്‍ ആണ്. പൃഥി രാജിന്റെ സഹ ധര്‍മ്മിണി പോലും അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തക ആയിരുന്നു. ഈ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട താര സഹോദരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും.

പൃഥ്വി ഒരു നായകന്‍ എന്ന നിലയില്‍ മുന്‍ നിരയിലേക്ക് വളര്‍ന്നപ്പോള്‍  ഇന്ദ്രജിത്ത് മികച്ച ഒരു നടന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ അഭിനയപ്രതിഭയാണ്. 

എന്നാല്‍, ഇരുവരെയും കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ്  അമ്മ മല്ലിക സുകുമാരന്‍. പൃഥ്വിയെ കുറിച്ച്‌ സോഷ്യല്‍ മീഡിയയിലോ സിനിമയിലോ ആരെങ്കിലും കുറ്റം പറയുകയാണെങ്കില്‍ ഏറ്റവുമധികം സങ്കടപ്പെടുന്നത് ജ്യേഷ്ഠനായ ഇന്ദ്രജിത്താണെന്ന് മല്ലിക സുകുമാരന്‍ പറയുകയുണ്ടായി.

സമൂഹ  മാധ്യമത്തിലും  സിനിമാരംഗത്തും ഇന്ദ്രനജിത്ത് പൊതുവേ സ്വീകാര്യനാണ്. ശാന്ത സ്വഭാവക്കാരനായ വ്യക്തിയാണ്  ഇന്ദ്രജിത്ത്. എന്നാല്‍ പൃഥ്വിരാജ് ആരാണെന്ന് എല്ലാവരേക്കാളും നന്നായി ഇന്ദ്രജിത്തിന്  അറിയാം. അതുകൊണ്ട് തന്നെ രാജുവിനെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ഏറ്റവും അധികം വിഷമിക്കുന്നത്  ഇന്ദ്രനാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

പൃഥ്വിരാജിന്റെ  ആറ്റിറ്റ്യൂഡ് പലപ്പോഴും കണ്ട് പഠിക്കണമെന്ന് തോന്നിയിട്ടുണ്ട്. പുറത്തുപോയി പഠിച്ചതുകൊണ്ടൊവാം  പല കാര്യങ്ങളും ജസ്റ്റ് ഡോണ്ട് കെയര്‍ എന്ന മട്ടില്‍ വിട്ടുകളയുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതൊക്കെ അങ്ങനെയാണെന്ന് പറഞ്ഞ് സമാധാനിപ്പിക്കും.
സിനിമയിലായാലും രാഷ്ട്രീയമായാലും അങ്ങനെതന്നെ കാര്യമാക്കണ്ടതില്ല  എന്ന് രാജു അശ്വസ്സിപ്പിക്കും. എന്നാല്‍ തന്‍റെ പ്രായത്തിലുള്ളവര്‍ വെറുതെ ഓരോന്ന് ഒര്ത്ത് ടെന്‍ഷനടിക്കുമെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. മല്ലിക സുകുമാരനും സിനിമയില്‍ ഏറെ സജീവമാണ്. സാറാസ് ആണ് ഇവരുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 

Leave a Reply

Your email address will not be published.