ഇങ്ങനെ ഒരു തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല നേപ്പാളിലേക്ക് മനഃപ്പൂര്‍വം മാറി നിന്നതല്ല

ധര്‍മജന്‍ ബോള്‍ഗാട്ടി ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരമാണ്. കോമഡി സ്കിറ്റ് കളിലൂടെയും ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും സിനിമയിലേക്കെത്തിയ അദ്ദേഹം വളരെ വേഗം തന്നെ മലയ സിനിമയുടെ അഭിവാജ്യ ഘടകമായി മാറി. പൊതു ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ സ്വാധീനമുള്ള ധര്‍മജന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍   ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ യൂ ഡീ എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫിന്‍റെ യുവ ജന പ്രസ്ഥാനത്തിലെ പരിചിത മുഖമായ സച്ചിന്‍ ദേവിനോട് വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ധര്‍മജന്‍ ബൊള്‍ഗാട്ടി ഇലക്ഷന്‍ റിസള്‍ട്ട് വന്ന ദിവസം  ഒരു ചിത്രത്തിന്‍റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നേപ്പാളില്‍ ആയിരുന്നു അദ്ദേഹം.  

ജയിച്ചാല്‍ ഒരു ചെറിയ ജയം, തോറ്റാല്‍ ഒരു ചെറിയ തോല്‍വി ഇതായിരുന്നു തന്‍റെ മനസ്സില്‍ ഉണ്ടായിരുന്നതെന്നും എന്നാല്‍  ഇത്രയും വലിയ ഒരു തോല്‍വി താന്‍ തീരെ പ്രതീക്ഷിരുന്നില്ലന്നും ധര്‍മജന്‍ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ തനിക്ക് നേപ്പാളിലേക്ക് പോകേണ്ടി വന്നു. ഷാഫിയുടെ അസോസിയേറ്റ് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ‘തിരുമാലി’ എന്ന ചിത്രത്തില്‍  അഭിനയിക്കാനാണ് താന്‍  പോയത്. ഇലക്ഷന്‍ റിസള്‍ട്ട് വരുന്നതിന് മുന്‍പ് എത്താമെന്നാണ് കരുതിയിരുന്നെങ്കിലും കഴിഞ്ഞില്ല .
ബിബിന്‍ ജോര്‍ജ്ജ് കൂടി അഭിനയിക്കുന്ന ചിത്രമാണ്. അത് തീര്‍ത്തൂം ഒരു പുതിയ സംവിധായകന്റെ പ്രതീക്ഷയാണ്. പൂര്‍ത്തിയാക്കാതെ വരാന്‍ കഴിയില്ല.

ഒരിയ്ക്കലും താന്‍ ബാലുശേരിയില്‍ ഇത്രയും വലിയ ഒരു തോല്‍വി ഏറ്റ്വാങ്ങുമെന്നു പ്രതീക്ഷിച്ചില്ല. ജയിച്ചാല്‍ കുറച്ചു വോട്ടിനു ജയിക്കും, അതുപോലെ തന്നെ തോറ്റാലും കുറച്ചു വോട്ടിന് തോല്ക്കും എന്നാണ് കരുതിയത്. അതായിരുന്നു തന്‍റെ മനസ്സില്‍. എന്നാല്‍ തോല്‍വി അറിഞ്ഞതിന് ശേഷം പിഷാരടി വിളിച്ച് പറഞ്ഞത്  ഉമ്മന്‍ ചാണ്ടി സാറിനു വരെ ഭൂരിപക്ഷം കുറവാണ് അതുകൊണ്ട് തന്നെ വിഷമിക്കേണ്ടതില്ലന്നു പറഞ്ഞതായും ധര്‍മജന്‍ അഭിമുഖത്തില്‍ പറയുകയുണ്ടായി. 

Leave a Reply

Your email address will not be published.