തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടം പത്മശ്രീ അല്ലന്നു പ്രിയദര്‍ശന്‍

മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഒരുപോലെ പേര് സംബാതിക്കാന്‍ കഴിഞ്ഞ അപൂര്‍വം ചില സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. ഇതുവരെ കൈവച്ച ഇന്‍റസ്ട്രികളിലൊക്കെ  വിജയം വരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ നേട്ടമെന്താണെന്ന് ഒരു അവതാരകന്‍ പ്രിയനോട് ചോദിക്കുകയുണ്ടായി. എന്നാല്‍ ഇതിന് അദ്ദേഹം നല്കിയ മറുപടി വളരെ വിചിത്രവും കൌതുകം ഉളവാക്കുന്നതുമാണ്. തന്‍റെ  കരിയറിലെ ഏറ്റവും വലിയ നേട്ടം പദ്മശ്രീയും ദേശീയ അവാര്‍ഡും അല്ല. മറിച്ച് സല്‍മാന്‍ ഖാനെയും ഗോവിന്ദയെയും പോലുള്ള നടന്മാരെ വെളുപ്പിന് അഞ്ചുമണിക്ക് കൊണ്ടുവന്ന് ഷൂട്ട് ചെയ്യിക്കാന്‍ പറ്റി എന്നതാണ്.

അവരുടെ ജീവിതത്തില്‍ തന്‍റെ ചിത്രത്തിലല്ലാതെ ഒരിക്കലും ആ നേരത്ത് അവര്‍ ഷൂട്ടിന് വന്നിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. ‘ക്യോം കീ’ എന്ന പടം അവസ്സാനിച്ചപ്പോള്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത് , പ്രിയന്‍ ഗാരു, ഇനി ഒരു സിനിമ നമ്മളൊന്നിച്ച്‌ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ദിവസം തരാം, പക്ഷേ, ഒരിയ്ക്കലും അതിരാവിലെ ഷൂട്ടിങ്ങിന് വരില്ല’. തന്നോട് അവര്‍ അത്രമാത്രം സഹകരിച്ചു എന്നതുതന്നെ ഒരു ഭാഗ്യമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

തന്റെ ചിത്രങ്ങള്‍ ബോളീവുഡില്‍ അംഗീകരിക്കപ്പെടുന്നതിനെപ്പറ്റിയും അദ്ദേഹം പറയുകയുണ്ടായി . സിനിമകളുടെ വിജയം കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ഇന്‍ഡസ്ട്രിയാണ് ബോളീവുഡ്.  തെന്നിന്ത്യയില്‍ നിന്നുള്ള സംവിധായകരെ അധികം വളരാന്‍  ബോളിവുഡ് അനുവദിക്കാറില്ല. വിരളിലെണ്ണാവുന്ന ചില ചിത്രങ്ങള്‍ ചെയ്യുമ്ബോഴേക്കും അവരെ വന്ന വഴി തിരിച്ച്‌ ഓടിക്കുകയാണ് ബോളിവുഡിന്റെ പതിവ്. മലയാളത്തില്‍ നിന്നും തമിഴില്‍നിന്നും ബോളിവുഡിലേക്ക് പോയ പല സംവിധായകരുടേയും അനുഭവം അതാണ്.   

താന്‍ ചെയ്ത 80 ശതമാനം ചിത്രങ്ങളും ബോക്സോഫീസില്‍ വിജയിച്ചതുകൊണ്ടാണ് തനിക്ക് അവിടെ ഇപ്പൊഴും പിടിച്ചു നില്ക്കാന്‍ കഴിയുന്നത്. ബോളിവുഡിലെ വ്യവസ്ഥാപിതമായ ഒരു ക്യാമ്ബുകളിലും ലോബികളിലും ഉള്‍പ്പെട്ടിട്ടില്ല അതുകൊണ്ട് തന്നെ  പൊതുസമ്മതി നേടാന്‍ അത് തന്നെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.