“മലയാളത്തില്‍ നിന്നും നേരിടേണ്ടി വന്നത് പരിഹാസ്സം”വേമ്പുലി

കുറച്ചു കാലം മുന്‍പ് വരെ മലയാള സിനിമയിൽ മസിൽ പെരുപ്പിച്ച് ഗുണ്ടായിസം കാട്ടുകയും എന്നാല്‍ ഒടുവില്‍ നായകന്റെ കയ്യില്‍ നിന്നും അടി ഇരന്നു വാങ്ങുകയും ചെയ്തിരുന്ന  സ്ഥിരം വില്ലനായിരുന്നു ജോൺ കൊക്കൻ. എന്നാൽ, സാർപട്ട പരമ്പരൈ വെമ്പുലി എന്ന കഥാപാത്രം ഈ ധാരണകൾ അടിമുടി മാറ്റി. ഇന്നോളം അനുഭവിച്ച  എല്ലാ പരിഹാസ്സങ്ങളെയും  വെമ്പുലിയെപ്പോലൊരു കഥാപാത്രത്തെ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞതോടെ ജോൺ കൊക്കൻ അതിജീവിച്ചു. 

   വലിയ അഭിനയസാധ്യതകളുള്ള വേഷങ്ങളൊന്നും തന്നെ ഇതു വരെ ചെയ്തിട്ടില്ലന്നു ഇദ്ദേഹം തന്നെ പറയുന്നു. കന്നഡയിൽ പൃഥ്വി എന്ന ചിത്രത്തിലാണ് അൽപമെങ്കിലും മെച്ചപ്പെട്ട ഒരു വേഷം ചെയ്തത്. എന്നാല്‍ അതും ഒരു വില്ലൻ കഥാപാത്രം ആയിരുന്നു. ജനതാ ഗാരേജിൽ ഒരു സർദാർജിയായും അഭിനയിച്ചു. എന്നാല്‍ മികച്ചൊരു വേഷം തനിക്ക് ലഭിച്ചില്ല.  

ഒരുകാലത്ത് ആർക്കും വേണ്ടാത്ത ഒരു നടനായിരുന്നു താന്‍. അതുകൊണ്ടാണ്  തെന്നിന്ത്യയിലെ മറ്റു ഭാഷകളിൽ അവസരങ്ങൾ അന്വേഷിച്ച് പോയത്. ലവ് ഇൻ സിങ്കപ്പൂർ, ഐ.ജി, ടിയാൻ, അലക്സാണ്ടർ ദ ഗ്രെയ്റ്റ്, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ
അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് പരിഹസിച്ചുവിട്ട നിരവധി സിനിമ സെറ്റുകളുണ്ട് മലയാളത്തില്‍ എന്ന്  അദ്ദേഹം പറയുന്നു. 

മലയാളസിനിമയില്‍ തനിക്ക് നിരവധി ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.  ടിയാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്  പ്രതിഫലം പോലും തനിക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു. പലപ്പോഴും താന്‍ വിളിക്കുമ്ബോള്‍ ഫോണ്‍ പോലും എടുക്കാറില്ല.  അതുപോലെ തന്നെ  ശിക്കാര്‍ എന്ന ചിത്രത്തില്‍ ഒരു മികച്ച  കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തിരുന്നു. പക്ഷെ ആരൊക്കയോ കളിച്ച്‌ തന്‍റെ കഥാപാത്രത്തെ ഒതുക്കി. 12-15 ദിവസങ്ങള്‍ക്ക് വേണ്ടിയാണ് കരാര്‍ ഒപ്പുവെച്ചത് എന്നാല്‍ 2 ദിവസം കൊണ്ട് തന്‍റെ ഭാഗം ഷൂട്ട് അവസ്സാനിപ്പിച്ചുവെന്ന് വിഷമത്തോടെ അദ്ദേഹം പറയുന്നു. തനിക്ക് അഭിനയിക്കാന്‍ അറിയില്ലന്നു അവര്‍ പറഞ്ഞതായി അദ്ദേഹം വിഷമത്തോടെ ഓര്‍ക്കുന്നു. തനിക്ക് നേരെ വന്ന ഓരോ കല്ലും ചേര്‍ത്ത് ഒരു കെട്ടിടം പണിഞ്ഞു. അതാണ് സാര്‍പ്പട്ട പരമ്ബരൈ.

Leave a Reply

Your email address will not be published.