“എത്ര മികച്ച കഥാപാത്രം ആണെന്ന് പറഞ്ഞാലും ഇനീ സിനിമാ ലോകത്തേക്ക് ഒരു മടങ്ങി വരവില്ല” രേണുകാ മേനോന്‍

കമലിന്‍റെ സംവിധാനത്തില്‍ 2002 ല്‍ ക്യാംപസ് പശ്ചാത്തലമായി പുറത്തിറങ്ങിയ ചിത്രമാണ് നമ്മള്‍. ഈ സിനിമയിലൂടെ നിരവധി പുതുമുഖങ്ങള്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.  ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയ നടിയാണ് രേണുക മേനോന്‍. അവിസ്മരണീയമായ തുടക്കം കൊണ്ട് തന്നെ മികച്ച പ്രേക്ഷക പിന്തുണയാണ് ഈ യുവതാരത്തിന് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.

മലയാളത്തില്‍ സജീവമാകുന്നതിന് മുന്‍പ് തന്നെ  താരത്തിന് കൊളീവുഡില്‍ നിന്നും ക്ഷണം വന്നിരുന്നു. പിന്നീട് തെലുങ്കിലേക്കും വളരെ വേഗം തന്നെ രേണുക എത്തപ്പെട്ടു. എന്നാല്‍ സിനിമ ജീവിതത്തിന്‍റെ ഏറ്റവും ഉന്നതമായ അവസ്ഥയില്‍ പ്രശസ്തിക്കും പണത്തിനും നടുവില്‍ നില്‍ക്കുംബോഴാണ് പെട്ടന്നൊരിക്കല്‍ ഇവര്‍ തിരശീലക്ക് മുന്നില്‍ നിന്നും അപ്രത്യക്ഷമാകുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്കെടുത്ത ഇവര്‍ പിന്നീട് എവിടെയാണെന്ന് ആരാധകര്‍ക്കോ മീഡിയകള്‍ക്കോ ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് രേണുക.

 ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം  കാലിഫോര്‍ണിയയില്‍ ആണ് ഇവര്‍ ഇപ്പോള്‍ സെറ്റില്‍ ചെയ്തിരിക്കുന്നത്. രേണുകയുടെ ഭര്‍ത്താവ് സൂരജ്
യൂ എസ്സില്‍ ആണ് ജോലി ചെയ്യുന്നത്. എട്ടും നാലും  വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ഈ ദംബതികള്‍ക്ക്. 2006 ല്‍ ആണ് അമേരിക്കയില്‍ ജോലി ചെയ്യുന്ന സൂരജിനെ രേണുക വിവാഹം കഴിക്കുന്നത്. തുടര്ന്ന്  കാലിഫോര്ണിയയിലേക്ക് താമസ്സം മാറ്റിയ ഇവര്‍  അവിടെ സ്വന്തമായി ഡാന്‍സ് സ്കൂളും നടത്തുന്നുണ്ട്.   ഡാന്‍സിനോടുള്ള അതിയായ താല്‍പ്പര്യം കൊണ്ടും നേരം പോക്കിനും വേണ്ടിയാണ്  താന്‍ ഇവിടെ ഡാന്‍സ് സ്കൂള്‍ നടത്തുന്നത് എന്നു ഇവര്‍ പറയുന്നു. വളരെ കുറച്ചു കുട്ടികളെ മാത്രമേ പഠിപ്പിക്കുന്നുള്ളൂ .  അത് കൊണ്ട് തന്നെ അവരുടെ പ്രോഗ്രാമുകളും പ്രാക്ടീസുകളുമായി ഏറെ തിരക്കിലാണ് രേണുക ഇപ്പോള്‍.   

ഇന്ത്യയില്‍ നിന്നും നിരവധി ആളുകള്‍ ഉള്ള സ്തലത്താണ് താന്‍ താമസ്സിക്കുന്നത് അതുകൊണ്ട് തന്നെ എല്ലാ വിശേഷ ദിവസവും തനിക്ക്  ആഘോഷമാണെന്നും തരം കൂട്ടിച്ചേര്‍ത്തു.  തന്റെ രണ്ടു കുട്ടികള്‍ക്കും  മലയാളം എഴുതാനും വായിക്കാനും അറിയാം. തന്‍റെ ഇപ്പോഴത്തെ ജീവിതത്തില്‍ ഏറെ ആനന്തം കണ്ടെത്തുന്നതിനാല്‍ സിനിമയിലേക്ക്  ഒരു തിരിച്ച്‌ വരവ് ഉണ്ടാകില്ലെന്നും താരം പറയുകയുണ്ടായി. ഇനീ  എത്ര മികച്ച ഒരു കഥാപാത്രം ആണെങ്കില്‍ പോലും സിനിമാ ജീവിതം ഒരു അടഞ്ഞ അധ്യമാണ് തനിക്കെന്ന് അവര്‍ പറയുന്നു.

Leave a Reply

Your email address will not be published.