ട്രോള്‍ ബോക്സിലെ സ്ഥിരം സാന്നിധ്യമാകുന്നതിനെക്കുറിച്ച് പ്രിയ പ്രകാശ് വാരിയര്‍

ഓവര്‍ നൈറ്റ് ഇന്‍റെര്‍നെറ്റ് സെന്‍സേഷന്‍ എന്നത് ഈ അടുത്ത കാലത്ത് മാത്രം പ്രചാരം നേടിയ ഒരു പ്രയോഗമാണ്. ഇന്നലെ വരെ ആരാലും അറിയപ്പെടാതെ ലോകത്തിന്‍റെ ഏതോ ഒരു കോണില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന ഒരാളിലേക്ക് ലോകം ഇറങ്ങിച്ചെല്ലുന്ന അപൂര്‍വതയാണ് ഈ പ്രയോഗത്തിന്‍റെ വാക്കുകള്‍ക്കപ്പുറത്തെ അര്ത്ഥം. ക്യമാറാക്കണ്ണുകളും ചര്‍ച്ചകളുമൊക്കെ ഈ ഒരാളെ മാത്രം കേന്ദ്രീകരിച്ച് രൂപാന്തരപ്പെടും.കണ്ണടച്ച് തുറക്കും മുന്‍പ് സൂപ്പര്‍ താരമായി അവരോധിക്കപ്പെടും.
അത്തരത്തില്‍ ഒരു പക്ഷേ വേള്‍ഡ് വൈഡായി അറിയപ്പെടുന്ന  ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഇന്‍റെര്‍നെറ്റ് എന്‍സേഷന്‍ ആണ് മലയാളിയായ പ്രിയ പ്രകാശ് വാരിയര്‍. ഒരു ചിത്രത്തിലെ ഗാനരംഗത്തില്‍ വളരെ
യാദൃശ്ചികമായി ചിത്രീകരിച്ച ഏതാനം രംഗങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം തന്നെ മാറ്റി എഴുതുകയായിരുന്നു.


ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലൂടെ അതാരാഷ്ട്ര പ്രശസ്തി ഇവരെ തേടിയെത്തി . എന്നാല്‍ തുടക്കത്തില്‍ ലഭിച്ച അംഗീകാരങ്ങള്‍ ഒന്നും തന്നെ പിന്നീടങ്ങോട്ട് തുടര്‍ന്നില്ല എന്നതാണു വാസ്തവം. ചുമലിലേറ്റിയ അതേ സോഷ്യല്‍ മീഡിയ തന്നെ താരത്തിനെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് പിന്നീട് അഴിച്ചു വിട്ടത്. തനിക്കെതിരെ തുടര്‍ന്നു പോരുന്ന  സൈബര്‍ ആക്രമണത്തെക്കുറിച്ച്  ഇവര്‍ പ്രതികരിക്കുകയുണ്ടായി.

ഒരു പബ്ലിക് ഫിഗര്‍ ആകുമ്ബോള്‍ ആയിരം കണ്ണുകള്‍ നമുക്ക് നേരെ തുറന്ന് പിടിച്ചിട്ടുണ്ടാവും എന്നാണ് പ്രിയ അഭിപ്രായപ്പെടുന്നത്. എന്നാല്‍ നമുക്കും വ്യക്തിപരമായ ഒരു ജീവിതം ഉണ്ട് എന്നത് ആളുകള്‍ മറക്കുന്നുവെന്ന് പ്രിയ വാരിയര്‍ തനിക്കെതിരെ അധിക്ഷേപം ഉന്നയിക്കുന്നവര്‍ക്കെതിരെ ആരോപിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി നിരവധി ട്രോളുകള്‍ തന്നെ ചുറ്റിപ്പറ്റി ഉണ്ടാകുന്നു. ഇപ്പോള്‍ ട്രോള്‍ ബോക്‌സുകളില്‍ താനൊരു മന്ദബുദ്ധിയായിട്ടാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളതെന്നും പ്രിയ പറഞ്ഞു. എന്നാല്‍ ഇത്തരം ആരോപണങ്ങളെയൊക്കെ താന്‍ പരിപൂര്‍ണമായി അവഗണിക്കുകയാണെന്ന് പ്രിയ അഭിപ്രായപ്പെട്ടു.  

Leave a Reply

Your email address will not be published.