ഹൃദയം നുറുങ്ങുന്ന വേദനകള്‍ക്കിടയിലും തന്‍റെ പ്രിയപ്പെട്ടവന്‍റെ ഓര്‍മകള്‍ പങ്ക് വച്ച് മേഘന

ആദ്യ ലോക്ക്ഡൗണ്‍ കാലത്താണ് പ്രശസ്ത സൌത്ത് ഇന്ത്യന്‍ നടിയായ മേഖനയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ തന്‍റെ ജീവിത്തിലെ ഏറ്റവും വലിയ ദുഃഖങ്ങളിലൂടെ നന്നേ ചെറിയ പ്രായത്തില്‍ തന്നെ കടന്നു പോകാന്‍ വിധിക്കപ്പെട്ട ഒരു അഭിനയേത്രിയാണ് മേഘന. വേദനയുടെ കടലാഴങ്ങളില്‍ ജീവിതം തള്ളി നീക്കുമ്പോഴും ഇക്കഴിഞ്ഞ ഫ്രണ്ട്ഷിപ് ഡേയില്‍ ചിരഞ്ജീവി സര്‍ജക്കൊപ്പമുള്ള  ഒരു ചിത്രമാണ് മേഘ്‌ന ഫ്രണ്ട്ഷിപ് ഡേയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. “എന്നെന്നും എന്റെ ഉറ്റ സുഹൃത്ത്, ഹാപ്പി ഫ്രണ്ട്ഷിപ് ഡേ ചിരഞ്ജീവി സര്‍ജ” എന്ന ക്യാപ്ഷനോടെയാണ്  മേഘ്ന ചിത്രം പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം താന്‍ വീണ്ടും സിനിമയില്‍ അഭിയനയിക്കുന്ന വിശേഷം മേഘ്ന തന്‍റെ സോഷ്യക് മീഡിയ അക്കൌണ്ടിലൂടെ അറിയിച്ചിരുന്നു. മകന്‍ ജൂനിയര്‍ ചീരുവിന് ഒമ്ബത് മാസം പൂര്‍ത്തിയായെന്നും താന്‍ വീണ്ടും ക്യാമറക്കു മുന്നില്‍ എത്തിയിരിക്കുകയാണ് എന്നുമായിരുന്നു മേഘ്‌നയുടെ പോസ്റ്റ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനായിരുന്നു മേഘനയുടെ ഭര്‍ത്താവായിരുന്ന ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. സിനിമാ ലോകത്തെ ഏറ്റവും ഐഡിയല്‍ എന്ന് കരുതാവുന്ന ദംബതികളായിരുന്നു ഇവര്‍. ചിരഞ്ജീവി മരിക്കുമ്പോള്‍  മേഘ്ന തന്‍റെ ഉദരത്തില്‍ ചിരഞ്ജീവിയുടെ കുട്ടിയെ വഹിക്കുകയായിരുന്നു. എല്ലാവരുടെയും ഹൃദയം നുറുങ്ങിയ മരണ വാര്ത്ത ആയിരൂന്നു അത്. പിന്നീടാണ് മേഘന ചിരഞ്ജീവിയുടെ കുഞ്ഞിനെ പ്രസവിക്കുന്നത് . ചിരഞ്‌ജീവിയുടെ മരണ ശേഷം ജൂനിയര്‍ ചിരഞ്ജീവിയുടെ വിശേഷങ്ങളുമായാണ് ഇവര്‍ സമൂഹ മാധ്യമത്തിലൂടെ ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ടായിരുന്നു.

കുഞ്ഞിന്റെ ജനനം മുതലുള്ള  ഓരോ മുഹൂര്‍ത്തങ്ങളും മേഘ്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. കുട്ടിയുടെ ഓരോ ചിത്രങ്ങളും ആഘോഷമാക്കിയാണ് ആരാധകര്‍ സ്വീകരിച്ചത്. 

Leave a Reply

Your email address will not be published.