വളരെയേറെ വിമര്‍ശനങ്ങള്‍ക്കും തര്ക്കവിതര്ക്കങ്ങള്ക്കും ഒടുവിലാണ് ആര്യയും സയേഷയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വധുവിനെ തിരഞ്ഞെടുക്കാനായി ആര്യ ഒരു റിയാലിറ്റി ഷോ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അതില്‍ വിജയിച്ച കുട്ടിയെ ആയിരുന്നില്ല അദ്ദേഹം ജീവിതത്തിലേക്ക് ക്ഷണിച്ചത് . അതാണ് താരത്തിനെതിരെ വിവമര്ശനങ്ങള് ഉണ്ടാകാനുള്ള പ്രധാന കാരണം. ഒരു ആപ്രതീക്ഷിതമായ ട്വിസ്റ്റ് പോലെയാണ് ആര്യ നടി സയേഷയെ വിവാഹം ചെയ്യുന്നത്. ഇവരുടെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങള് ആര്യ തന്നെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

വിവാഹശേഷം തന്റെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചുവെന്നും അതൊക്കെ സയേഷ കൊണ്ടുവന്നതാണെന്നും അദ്ദേഹം പറയുന്നു. വിവാഹം കഴിഞ്ഞു ആദ്യനാളുകളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ ഒരുമിച്ച് ചിലവഴിക്കാന്‍ ധാരാളം സമയം കിട്ടി. അപ്പോഴാണ് കുടുംബത്തിന്റെ വില മനസിലാകുന്നത്. വിവാഹശേഷം ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ആണ് കൂടുതലും ഉണ്ടായത്. ഈ ജീവിതവും മാറ്റങ്ങളും ഏറെ ആസ്വദിക്കുന്നുവെന്നും ആര്യ പറയുന്നു. തനിക്കെതിരെ ഉയര്‍ന്നു വരുന്ന വിവാദങ്ങളെ താന്‍ കാര്യമാക്കുന്നില്ലന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ആണ് ഇവരുടെ പ്രണയബന്ധം ആര്യ പുറം ലോകത്തെ അറിയിച്ചത്. അടുത്ത മാസം തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2019 മാര്‍ച്ച് 9, 10 ദിവസങ്ങളിലായി പരമ്ബരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സിനിമ ലോകത്തെ നിരവധി പ്രമുഖ താരങ്ങള്‍ വിവാഹത്തില്‍ സന്നിഹിതരായിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അഥിതി എത്തിയ സന്തോഷത്തില്‍ ആണ് ഇവര്‍ ഇപ്പോള്‍.
എന്നാല്‍ അടുത്തിടെ ആര്യ വിവാഹ വാഗ്ദാനം നല്കി എഴുപത് ലക്ഷം രൂപ പറ്റിച്ചുവെന്ന ആരോപണം ഉന്നയിച്ചുക്കൊണ്ട് ഒരു ജര്‍മന്‍ യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മെയില്‍ അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ തമിഴ്നാട് ആഭ്യന്തര മന്ത്രാലയത്തിന് പ്രധാനമന്ത്രി ഉത്തരവ് നല്‍കിയിരുന്നു. ആര്യയുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തു വന്ന ഈ വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
