“ശരിയ്ക്കും അടിക്കുന്നത് തന്നെ ആണ്” സാധിക

ടെലിവിഷന്‍  പ്രേക്ഷകര്‍ക്ക് പ്രേത്യേകിച്ച് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ് സാധിക. മിനി സ്ക്രീനിലും സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഇവര്‍. സീരിയലുകളിലും ടെലിഫിലീമുകളിലും എപ്പോഴും തന്‍റെ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള സാധിക ഓരോ പുത്തന്‍ ഫോട്ടോ ഷൂട്ടുകളും ഇടവേളകളില്ലാതെ പങ്ക്
വയ്ക്കാറുമുണ്ട്.

തന്‍റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്ക് വയ്ക്കുന്ന ഇവര്‍ ഒരേ സമയം അംഗീകാരങ്ങളും ചിലപ്പോഴൊക്കെ വിമര്‍ശനങ്ങളും ഏറ്റു വാങ്ങാറുമുണ്ട്. എന്നാല്‍ വിവാദങ്ങളോ വിമര്‍ശനങ്ങളോ ഒന്നും തന്നെ കാര്യമായി ശ്രദ്ധിക്കാത്ത സാധിക തന്‍റെ ഇഷ്ടങ്ങളും താല്പര്യങ്ങളും സധൈര്യം തുറന്നു പറയുന്ന അഭിനേതാവാണ്. ഫ്ലവേര്‍സിലെ സ്റ്റാര്‍ മാജിക് എന്ന ജനപ്രിയ പരിപാടിയിലെ സജീവ സാന്നിധ്യമായ സാധിക ആ
പ്രോഗ്രാമുമായി ബന്ധപ്പെട്ട ചില അനുഭവങ്ങള്‍ കഴിഞ്ഞ ദിവസ്സം
ആരാധകരുമായി പങ്ക് വയ്ക്കുകയുണ്ടായി. 

ചില ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുമായി ബന്ധപ്പെട്ടാണ് തനിക്ക് സ്റ്റാര്‍ മാജിക്കിന്‍റെ പുതിയ എപ്പിസോഡുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതെന്ന് ഇവര്‍ പറയുന്നു.
എന്നാല്‍ വീണ്ടും അതിലെ ഷൂട്ടിങ്ങ് പുനരാരംഭിച്ചപ്പോള്‍ തന്നെ ഇതുവരെ അതിലേക്ക് ക്ഷണിച്ചിരുന്നില്ല. ആ പ്രോഗ്രാം മുടങ്ങാതെ കാണുന്ന മിക്ക പ്രേക്ഷകരുടെയും ഒരു സ്ഥിരം ചോദ്യമാണ്  സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി ഒറിജിനല്‍ ആണോ അല്ലയോ എന്നത്. അത് ഒരിയ്ക്കലും ഫേക് അല്ലന്നു സാധിക പറയുന്നു. ശരിക്കും ഒറിജിനലായി തന്നെ അടിക്കുന്നതാണ്.  
ഒരിക്കല്‍ തനിക്ക് പ്രോഗ്രാമിലെ മറ്റൊരു മത്സരാര്‍ത്ഥി ആയ തങ്കച്ചന്‍റെ കയ്യില്‍ നിന്നും വേദനിക്കുന്ന തരത്തില്‍ അടി കിട്ടിയതായി സാധിക ഓര്‍ക്കുന്നു.
അന്ന് തന്‍റെ കാലിന്റെ ലിഗ്മെന്റിനാണ് അടി കിട്ടിയത്. ഓരോ ചാട്ടവാറടിയും വേദനാ ജനകമാണ്. പലപ്പോഴും അടി കിട്ടുന്ന സ്ഥലത്ത് ചുവപ്പം നീലയും നിറത്തില്‍ തെണുത്ത് വരാറുണ്ട്. ഒരിക്കല്‍ അത്തരത്തില്‍ ഉള്ള അടി കൊണ്ട് മറ്റൊരു നടിയായ  സ്റ്റെഫി വല്ലാതെ കരഞ്ഞ് പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചാനല്‍ അധികൃതര്‍ പറയുന്നതുപോലെ ഒരു ദിവസം നമ്മള്‍ ചെയ്തേ മതിയാകൂ . അതിനാണ് അവര്‍ നമുക്ക് കാശ് തരുന്നതെന്നും സാധിക കൂട്ടിച്ചേര്‍ത്തു.   

 തനിക്ക് ഏറ്റവും  ഇഷ്ട്ടമുള്ള ഒരു വേദിയാണ് സ്റ്റാര്‍ മാജിക്കിന്റെത്. നോബിയെയും, നെല്‍സനെയും തങ്കച്ചനെയും തനിക്ക് ഏറെ ഇഷ്ടമാണെന്നും സാധിക പറയുകയുണ്ടായി. എന്നാല്‍ പലപ്പോഴും തനിക്ക് ആ വേദിയില്‍  പറയുന്ന പല തമാശകളും തീരെ എഷ്ടപ്പെടറില്ലന്നും ചിലതിനോടൊക്കെ അപ്പോള്‍ തന്നെ പ്രതികരിക്കാറുണ്ടെന്നും മറ്റ് ചിലപ്പോള്‍ മിണ്ടാതിരിക്കാറാണ് പതിവെന്നും സാധിക ഇതോടൊപ്പം പറയുകയുണ്ടായി.  

Leave a Reply

Your email address will not be published.